-->
ആലപ്പുഴ: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അമ്പലപ്പുഴ യൂണിയന്‍ ആഭിമുഖ്യത്തില്‍ ആലപ്പുഴ നഗരത്തില്‍ നൂറുകണക്കിനാളുകള്‍ അണിനിരന്ന പ്രതിഷേധ പ്രകടനം നടത്തി. വൈ.എം.സി.എ ജങ്‌ഷനില്‍നിന്നും ആരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി സീറോ ജങ്‌ഷനില്‍ സമാപിച്ചു.
യൂണിയന്‍ പ്രസിഡന്റ് പി. ഹരിദാസ്, സെക്രട്ടറി കെ.എന്‍. പ്രേമാനന്ദന്‍, വൈസ് പ്രസിഡന്റ് ബി. രഘുനാഥ്, യോഗം ബോര്‍ഡ് മെ മ്പര്‍മാരായ പി.വി.സാനു, കെ.പി പരീക്ഷിത്ത്, കൗണ്‍സിലര്‍മാരായ എം. രാജേഷ്, കെ. ഭാസി, പി. ബി. രാജീവ്, ജി. രാജേഷ്, പഞ്ചായത്ത് കമ്മിറ്റി അംഗം പി. വി. രമേശ്, യൂത്ത്‌മൂവ്‌മെന്റ്‌റ് യൂണിയന്‍ പ്രസിഡന്റ് എം. രാകേഷ്, സെക്രട്ടറി വിഷ്‌ണു സുരേ ന്ദ്രന്‍, ജോ. സെക്രട്ടറി സജോ സദാശിവന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ വി. രഞ്‌ജിത്ത്, വനിതാസംഘം യൂണിയന്‍ സെക്രട്ടറി ജി. ജെമിനി, വൈദികയോഗം സെക്രട്ടറി എം. മനോജ്, കേന്ദ്ര സമിതി അംഗം അനീഷ് ശാന്തി, എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി അംഗം സാബു, പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വി. രാജേന്ദ്രന്‍, സെക്രട്ടറി പി. അജിത്, ജോ. സെക്രട്ടറി ദീപു എന്നിവര്‍ നേതൃത്വം നല്‍കി.