Friday, March 13, 2026 Last Updated 12 Min 18 Sec ago English Edition
Todays E paper
Ads by Google
Friday 09 Jan 2026 09.41 AM

ചെറുകിട ഉത്‌പാദകരും തൊഴിലാളികളും കയര്‍ കോര്‍പ്പറേഷന്‍ ഓഫീസ്‌ ഉപരോധിച്ചു

uploads/news/2026/01/819815/2.jpg

ആലപ്പുഴ: കേരളത്തിലെ കയര്‍ മേഖലയുടെ തകര്‍ച്ചയ്‌ക്ക് പരിഹാരം ഉണ്ടാക്കുക, ചെറുകിട ഉത്‌പാദകരുടെ ഉല്‍പ്പന്നങ്ങള്‍ കയര്‍ കോര്‍പ്പറേഷന്‌ നല്‍കിയത്‌ വഴി അംഗസംഘങ്ങള്‍ക്ക്‌ കിട്ടാനുള്ള 70 കോടി രൂപ ഉടന്‍ നല്‍കുക, പ്രാഥമിക കയര്‍ വ്യവസായ സഹകരണ സംഘങ്ങള്‍ക്ക്‌ കയര്‍ഫെഡ്‌ നല്‍കാനുള്ള 30 കോടി രൂപ ഉടന്‍ നല്‍കുക, സംഘങ്ങള്‍ക്ക്‌ ആവശ്യമായ കയറും ചകിരിയും എത്രയും വേഗം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു ചെറുകിട ഉത്‌പാദകരും തൊഴിലാളികളും കയര്‍ കോര്‍പ്പറേഷന്‍ ഓഫീസ്‌ ഉപരോധിച്ചു.
കയര്‍ ഗുഡ്‌സ് അസോസിയേഷന്‍ സംസ്‌ഥാന പ്രസിഡന്റ്‌ കെ.ആര്‍. രാജേന്ദ്രപ്രസാദ്‌ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ്‌ പ്രസിഡന്റ്‌ എ.എ. ഷുക്കൂര്‍ ഉദ്‌ഘാടനം ചെയ്‌തു.
ജനുവരി ഇരുപതിനകം അംഗസംഘങ്ങള്‍ക്കു നല്‍കാനുള്ള മുഴുവന്‍ തുകയും നല്‍കണമെന്നും അല്ലാത്തപക്ഷം കയര്‍ കോര്‍പ്പറേഷനു മുന്‍പില്‍ നിരാഹാര സമരം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.പി ആഘോഷ്‌ കുമാര്‍, ടി.എസ്‌ ബാഹുലേയന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി എന്‍.ശ്രീകുമാര്‍, വയലാര്‍ ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ടി.എസ്‌ രഘുവരന്‍, സി.ആര്‍ സാനു, എം.ജി സാബു, കൃഷ്‌ണപ്രസാദ്‌, കുഞ്ഞിക്കുട്ടന്‍ അരൂര്‍, രഞ്‌ജിത്ത്‌, സേവിയര്‍ പൂങ്കാവ്‌, കെ.ജി അജിത്ത്‌, ധനേഷ്‌ കൊല്ലപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Friday 09 Jan 2026 09.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW