Friday, March 13, 2026 Last Updated 12 Min 17 Sec ago English Edition
Todays E paper
Ads by Google
Friday 09 Jan 2026 09.41 AM

തീരത്ത്‌ മത്സ്യക്ഷാമം; കോഴിവില ഉയരുന്നു

uploads/news/2026/01/819814/1.jpg

ആലപ്പുഴ: ജില്ലയുടെ തീരത്ത്‌ മത്സ്യക്ഷാമം രൂക്ഷമായി. മീന്‍ ലഭ്യത കുറഞ്ഞതോടെ കോഴി വില കുതിച്ചുയരുന്നു. ക്രിസ്‌മസിനു മുമ്പ്‌ 180-200 രൂപയായിരുന്ന കോഴി ഇറച്ചി വില 310 വരെയായി. ക്രിസ്‌മസിന്‌ രണ്ടുദിവസം മുമ്പ്‌ കുട്ടനാടന്‍ താറാവു കള്‍ക്ക്‌ രോഗമെന്ന വാര്‍ത്ത പ്രചരിച്ചതും ആവശ്യക്കാര്‍ ഇല്ലാതെ വന്നതും ചിക്കനോടുള്ള പ്രിയം വര്‍ധിപ്പിച്ചു.
തമിഴ്‌നാട്‌, കര്‍ണാടക സംസ്‌ഥാനങ്ങള്‍ കേന്ദ്രീകരിച്ചുള്ള വ്യാപാരികളാണ്‌ ജില്ലയിലെ ചെറുകിട കച്ചവടക്കാര്‍ക്ക്‌ ബ്രോയിലര്‍ കോഴികള്‍ എത്തിച്ചു നല്‍കുന്നത്‌. മത്സ്യക്ഷാമം രൂക്ഷമായതോടെ ഒരു മാസമായി ദുരിതം പേറി കഴിയുകയാണ്‌ തീരദേശ ഗ്രാമങ്ങള്‍. പണി ഇല്ലാതായതോടെ വള്ളവും വലയും കരക്കു കയറ്റി വിശ്രമത്തിലാണ്‌ തൊഴിലാളികള്‍. കടല്‍ കരിഞ്ഞ അവസ്‌ഥയാണെന്ന്‌ അവര്‍ പറയുന്നു.
തോട്ടപ്പള്ളി ഹാര്‍ബറില്‍നിന്നു നൂറുകണക്കിനു ചെറുതും വലുതുമായ വള്ളങ്ങള്‍ കടലില്‍ പോയെങ്കിലും അധ്വാനം മാത്രം മിച്ചമായി. ഇന്ധന ചെലവിനുള്ള മീന്‍പോലും കിട്ടിയില്ലെന്നു തൊഴിലാളികള്‍ പറഞ്ഞു. ഒരാള്‍ പണി യെടുക്കുന്ന പൊന്തു വലക്കാര്‍ക്കും വറുതിയാണ്‌. ചിലര്‍ക്ക്‌ വളര്‍ച്ചയെത്താത്ത പൊടിമത്തി ലഭിച്ചെങ്കിലും ഇതിനു ആവശ്യക്കാര്‍ ഇല്ലാത്തതു മൂലം കിട്ടുന്ന വിലക്കു കൊടുക്കേണ്ട ഗതികേടിലാണ്‌. മത്സ്യം കിട്ടാതായതോടെ തോട്ടപ്പള്ളി അടക്കം ജില്ലയിലെ ചന്തക്കടവുകളുടെപ്രവര്‍ത്തനവും നിലച്ചു. ആളൊഴിഞ്ഞതോടെ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ചെറുകിട കച്ചവട സ്‌ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കുന്നില്ല. തോട്ടപ്പള്ളിയില്‍ മീന്‍ ഇല്ലാതെ വന്നതോടെ ഗോവ,ആന്ധ്ര തുടങ്ങി അന്യ സംസ്‌ഥാനങ്ങളില്‍ നിന്നെത്തിച്ച മീനുകളാണ്‌ വിപണി കീഴടക്കുന്നത്‌. കേര അടക്കമുള്ള വലിയ മീനുകള്‍ കിലോയ്‌ക്കു 400 രൂപയ്‌ക്കാണ്‌ വില്‍പ്പന. ചൂര 320, അയല 280 , വലിയ മത്തി 260, മാന്തല്‍ 340 എന്നിങ്ങനെയാണ്‌ മറ്റു മല്‍സ്യങ്ങളുടെ വില.

Ads by Google
Advertisement
Friday 09 Jan 2026 09.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW