-->
അമ്പലപ്പുഴ: എല്ലാം മറച്ചു വെച്ച് കള്ളപ്രചാരണത്തിലൂടെയാണ് തോട്ടപ്പള്ളിയില്‍ കരിമണല്‍ ഖനനം നടത്തിയതെന്ന് വി.എം സുധീരന്‍. തോട്ടപ്പള്ളിയില്‍ 1674 ദിവസങ്ങളിലായി നടന്നു വന്ന കരിമണല്‍ ഖനന വിരുദ്ധ സമരം അവസാനിപ്പിച്ചു കൊണ്ടുള്ള സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു സുധീരന്‍. തോട്ടപ്പള്ളിയില്‍ നടക്കുന്ന കരിമണല്‍ ഖനനം സംബന്ധിച്ച് ഉപ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സംസ്‌ഥാന സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ്.
പൊതു മേഖലാ സ്‌ഥാപനങ്ങളുടെ പേരിലാണ് ഇവിടെ കരിമണല്‍ ഖനനം നടന്നതെന്നും സുധീരന്‍ പറഞ്ഞു. സമര സമിതി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി കരിമണല്‍ ഖനനം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉപ സമിതിയെ നിയോഗിക്കണമെന്ന് ഉത്തരവിട്ടത്. ഇതിനെത്തുടര്‍ന്നാണ് തോട്ടപ്പള്ളിയില്‍ കഴിഞ്ഞ 1674 ദിവസങ്ങളിലായി നടന്നു വന്ന സമരം അവസാനിപ്പിച്ചത്. സമര സമിതി ചെയര്‍മാന്‍ സുരേഷ് കുമാര്‍ അധ്യക്ഷനായിരുന്നു.