-->
ആലപ്പുഴ: സംസ്‌ഥാനത്തെ പരമ്പരാഗത വ്യവസായമായ കയര്‍മേഖല നേരിടുന്ന രൂക്ഷമായ പ്രതിസന്ധിയിലും വാഗ്‌ദാന ലംഘനത്തിലും പ്രതിഷേധിച്ച് കേരള സ്‌റ്റേറ്റ് കയര്‍ തൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി)വീണ്ടും പ്രക്ഷോഭത്തിലേക്ക്. കയര്‍ കോണ്‍ക്ലേവില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതിലും തൊഴിലാളികളോടുള്ള അവഗണനയിലും പ്രതിഷേധിച്ചാണ് സമരപരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. കയര്‍ഫെഡില്‍ കയര്‍ നല്‍കി 15 ദിവസത്തിനകം വില നല്‍കുമെന്ന ഉറപ്പ് പാലിക്കപ്പെടുന്നില്ലെന്നും ഫൈബര്‍ ബാങ്ക് വഴി ചകിരി ലഭ്യമാക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും എ.ഐ.ടി.യു.സി സംസ്‌ഥാന എക്‌സിക്യൂട്ടീവ് കുറ്റപ്പെടുത്തി.
ക്ഷേമനിധി ആനുകൂല്യങ്ങള്‍ വൈകുന്നു, ചെറുകിട ഉല്‌പാദകര്‍ക്കും മാറ്റ് ആന്‍ഡ് മാറ്റിങ് സംഘങ്ങള്‍ക്കും ഓര്‍ഡറുകള്‍ ലഭിക്കാത്തത് മേഖലയെ പട്ടിണിയിലാക്കി, കരാര്‍ ജീവനക്കാരെ സ്‌ഥിരപ്പെടുത്തുമെന്ന പ്രഖ്യാപനവും നടപ്പായില്ല, കയര്‍ ഫാക്‌ടറി തൊഴിലാളികളുടെ ദീര്‍ഘകാല കരാര്‍ അവസാനിച്ചിട്ട് മാസങ്ങളായെങ്കിലും പുതുക്കാന്‍ നടപടിയില്ല, ഡോളറുമായുള്ള വിനിമയനിരക്കിലെ വ്യത്യാസം വഴി ലഭിക്കുന്ന ലാഭം തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല, യന്ത്രവല്‍ക്കരണം പ്രസംഗങ്ങളില്‍ ഒതുങ്ങുന്നു തുടങ്ങിയ വിമര്‍ശനങ്ങള്‍ യോഗം ഉയര്‍ത്തി. ഈ സാഹചര്യത്തില്‍ സംയുക്‌ത പ്രക്ഷോഭം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഫെബ്രുവരി 12ലെ ദേശീയ പണിമുടക്കും ഫെബ്രുവരി ഒന്ന് മുതല്‍ 15 വരെ നടക്കുന്ന എല്‍.ഡി.എഫ് ജാഥയും വിജയിപ്പിക്കാനും തീരുമാനിച്ചു.
വര്‍ക്കിങ് പ്രസിഡന്റ് എസ്.പ്രകാശന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പി.വി സത്യനേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആര്‍.സുരേഷ്, എന്‍.എസ് ശിവപ്രസാദ്, മനോജ് ഇടമന, എം.ഡി സുധാകരന്‍, ഉണ്ണികൃഷ്‌ണന്‍ കൊടുങ്ങല്ലൂര്‍, കെ. ഉമയാക്ഷന്‍, കെ.എല്‍ ബെന്നി, കെ.എസ് വാസന്‍, സി.പുരുഷന്‍, കെ.പി പുഷ്‌കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.