-->
മാരാരിക്കുളം: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തി നിരയാക്കി സ്വര്‍ണവും പണവും തട്ടിയെടുത്ത യുവാവിനെ മണ്ണഞ്ചേരി പോലീസ് പിടികൂടി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പാതിരാപ്പള്ളി വടേക്കാട്ട് ചിറയില്‍ വീട്ടില്‍ കൃഷ്‌ണനുണ്ണിയാ(21)ണ് അറസ്‌റ്റിലായത്.
സാമൂഹികമാധ്യമം വഴിയാണ് പ്രതി കുട്ടിയുമായി ചങ്ങാത്തം സ്‌ഥാപിക്കുകയും പീഡനത്തിനിരയാക്കുകയും ചെയ്‌തത്. പീഡനം വീഡിയോയില്‍ പകര്‍ത്തി സൂക്ഷിക്കുകയും അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സ്വര്‍ണം തട്ടിയെടുത്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു. മണ്ണഞ്ചേരി പോലീസ് ഇന്‍സ്‌പെക്‌ടര്‍ പി.ജി മധുവിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ജേക്കബ്, ഗായത്രി, സുധീര്‍,എ.എസ്.ഐ രമേശ് ബാബു, സീനിയര്‍ സി.പി.ഒ ജയമോള്‍, സി.പി.ഒമാരായ രഞ്‌ജിത്ത്, രാഹുല്‍ എന്നിവരാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.