-->
ചെങ്ങന്നൂര്‍: ട്രെയിനുകളും റെയില്‍വേ സ്‌റ്റേഷനുകളും കേന്ദ്രികരിച്ചു യാത്രക്കാരുടെ ബാഗുകള്‍ തന്ത്രപരമായി മോഷ്‌ടിക്കുന്ന കുപ്രസിദ്ധ മോഷ്‌ടാവ് ബോസ് ജിത്തു എന്ന വിഷ്‌ണു (22) കുളനടയില്‍ പിടിയിലായി. ഈ മാസം നാലിന് ഒറ്റപ്പാലത്തിനും പാലക്കാടിനുമിടയില്‍ അമൃത ട്രെയിനില്‍ നടന്ന ഒരു മോഷണ ത്തിന്റെ അന്വേഷണത്തിലാണ് പ്രതിയെ ആര്‍.പി.എഫ് തിരുവനന്തപുരം െ്രകെം ഇന്റെലിജന്‍സ് ബ്രാഞ്ച് പിടികൂടിയത്.
ഇയാളുടെ കൈയില്‍നിന്നും ഒന്‍പത് പവന്‍ സ്വര്‍ണാഭരണങ്ങള്‍, ഒരു ലാപേ്‌ടാപ്, മൂന്ന് മൊബൈല്‍ ഫോണുകള്‍ മുതലായ 10 ലക്ഷത്തില്‍ പരം രൂപയുടെ മുതലുകള്‍ കണ്ടെടുത്തു. മോഷ്‌ടിക്കുന്ന മുതലുകള്‍ കുറഞ്ഞ വിലയില്‍ അന്യസംസ്‌ഥാന തൊഴിലാളികള്‍ക്ക് മറിച്ച് വില്‍ക്കുന്നതാണ് രീതി.
രാത്രി കാലങ്ങളില്‍ മോഷണത്തിനായി പുറത്തിറങ്ങുന്ന പ്രതി ആള്‍ത്താമസമില്ലാത്ത വീടുകള്‍ കണ്ടെത്തി പകല്‍ സമയം ചെലവഴിക്കും. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഇയാള്‍ക്ക് കുടുംബവുമായി യാതൊരു ബന്ധവുമില്ല. മാസ്‌ക് ധരിച്ച് ബസ് സ്‌റ്റാന്‍ഡ്, റെയില്‍വേ സ്‌റ്റേഷനുകളും കേന്ദ്രീകരിച്ച് ബാഗുകള്‍ മോഷ്‌ടിച്ചെടുക്കുകയും വിലപിടിപ്പുള്ള
സാധനങ്ങള്‍ മാത്രം എടുത്ത ശേഷം ബാഗുകള്‍ ഉപേക്ഷിച്ചശേഷം കടന്നുകളയുകയും ചെയ്യുന്നതാണ് ഇയാളുടെ പതിവ്.
മോഷണവസ്‌ഥുക്കള്‍ വിറ്റുകിട്ടുന്ന പണം ആഡംബര ജീവിതത്തിനും രാസലഹരി വാങ്ങുന്നതിനുമായി ഉപയോഗിക്കും.
കേരളത്തിലെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ സമാന രീതിയിലുള്ള അനേക കേസുകള്‍ ഇയാള്‍ക്കുണ്ട്. ആര്‍. പി.എഫ് ഡിവിഷണല്‍ കമ്മിഷണര്‍മാരായ മുഹമ്മദ് ഹനീഫ, കമ്മിഷണര്‍ നവീണ്‍ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തില്‍ ആര്‍. പി. എഫ് തിരുവനന്തപുരം ക്രൈം ഇന്റെലിജന്‍സ് ഇന്‍സ്‌പെക്‌ടര്‍ ജിപിന്‍ എ. ജെ, ജി.
ആര്‍.പി എസ് . ഐ പ്രവീണ്‍ കെ. ജെ, ആര്‍. പി.എഫ് സബ് ഇന്‍സ്‌പെക്‌ടര്‍മാരായ പ്രെയ്‌സ് മാത്യു ദീപക്, ഫിലിപ്‌സ് ജോണ്‍, ജ്‌ഞാനാനന്ദ് ഹെഡ് കോണ്‍സ്‌റ്റബിള്‍ മാരായ ജോസ് എസ്.വി, വിപിന്‍. ജി, സവിന്‍, ബാബു, പ്രവീണ്‍, ശ്രീഹരി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.