-->
ചാരുംമൂട്: താമരക്കുളം ഗ്രാമപഞ്ചായത്ത് സ്‌റ്റാന്‍ഡിങ് കമ്മിറ്റി അംഗമായി മത്സരിച്ച എല്‍.ഡി.എഫ് അംഗത്തിന് എസ്.ഡി.പി.ഐ അംഗം വോട്ടു ചെയ്‌തു. വിജയിച്ച എല്‍.ഡി.എഫ് അംഗം പഞ്ചായത്ത് സെക്രട്ടറിക്ക് ഉടന്‍ രാജി നല്‍കി. ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച സി.പി.എമ്മിലെ അമ്പിളിയാണ് രാജി നല്‍കിയത്.
സ്‌റ്റാന്‍ഡിങ് കമ്മിറ്റിയിലേക്ക് കഴിഞ്ഞദിവസം നടന്ന തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ - കോണ്‍ഗ്രസ് അംഗങ്ങള്‍ പരസ്‌പരം വോട്ടു ചെയ്‌തത് വിവാദമായിരുന്നു. എസ്.ഡി.പി.ഐ- കോണ്‍ഗ്രസ് ധാരണയ്‌ക്കെതിരെ സി.പി.എം ശക്‌തമായ പ്രതിഷേധം ഉയര്‍ത്തിയതിനു പിന്നാലെയാണ് എസ്.ഡി.പി.ഐ അംഗം അഷറഫ് നെടുമ്പ്രത്തുംവിള സി.പി.എം അംഗത്തിന് ഏകപക്ഷീയമായി വോട്ടു ചെയ്‌തത്. ധനകാര്യം, ആരോഗ്യം -വിദ്യാഭ്യാസം, സ്‌റ്റാന്‍ഡിങ് കമ്മിറ്റികളിലേക്കുള്ള അംഗങ്ങളുടെ ഒഴിവുകള്‍ നികത്തുന്നതിനാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്. ആരോഗ്യം - വിദ്യാഭ്യാസ സ്‌റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ശ്രീജ അഭിലാഷ്, ഉഷ.സി, രഞ്‌ജിനി സുരേഷ് എന്നീ എല്‍.ഡി.എഫ്. അംഗങ്ങളെ കഴിഞ്ഞദിവസം തെരഞ്ഞെടുക്കുകയും ചെയര്‍മാന്‍ സ്‌ഥാനം ഉറപ്പാക്കുകയും ചെയ്‌തിരുന്നു. ഒഴിവുവന്ന ഒരംഗത്തെ തെരഞ്ഞെടുക്കാനാണ് മത്സരം നടന്നത്. സി.പി.എമ്മിലെ അമ്പിളി, ബി.ജെ.പിയിലെ മധുകുമാര്‍ എന്നിവരാണ് മത്സരിച്ചത്. അമ്പിളിക്ക് എട്ട് വോട്ടും മധുകുമാറിന് മൂന്ന് വോട്ടും ലഭിച്ചതോടെ അമ്പിളി വിജയിച്ചു. എന്നാല്‍ എല്‍.ഡി.എഫിന് ലഭിക്കേണ്ട ഏഴ് വോട്ടിനെക്കാള്‍ ഒരു വോട്ട് കൂടുതല്‍ ലഭിച്ചു.എസ്.ഡി.പി.ഐ അംഗത്തിന്റെ വോട്ടാണ് അധികമായി ലഭിച്ചത്. യു.ഡി.എഫ്. മത്സരിക്കാത്തതിനാല്‍ അവര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തുമില്ല.
എല്‍.ഡി.എഫിന് ജയിക്കാന്‍ ആവശ്യമായ വോട്ടുകളുണ്ടായിട്ടും എസ്.ഡി.പി.ഐ അംഗം വോട്ടു ചെയ്‌ത സാഹചര്യത്തിലാണ് അമ്പിളി രാജി നല്‍കിയിരിക്കുന്നത്. ധനകാര്യ കമ്മിറ്റിയിലേക്ക് വൈസ് പ്രസിഡന്റ് റെനിതോമസ് , തെരഞ്ഞെടുക്കപ്പെട്ട വനിതാ അംഗം അശ്വതിദേവി എന്നിവരെ കൂടാതെ ബി.ജെ.പിയിലെ പ്രസന്നന്‍ പിള്ള , മധുകുമാര്‍, സി.പി.ഐയിലെ സുധീന അഷറഫ് എന്നിവരാണ് മറ്റംഗങ്ങള്‍. 12 നാണ് സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പഴ്‌സണ്‍മാരുടെ തെരഞ്ഞെടുപ്പ്. രാജിവെച്ച അംഗത്തെ 30 ദിവസത്തിനകം ഒഴിവുള്ള കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നതാണ് നടപടിക്രമമെന്ന് വരണാധികാരി അറിയിച്ചു.
കഴിഞ്ഞ ദിവസത്തെ സ്‌റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ യു.ഡി.എഫും - എസ്.ഡി.പി.ഐയും പരസ്‌പരം വോട്ടുചെയ്‌തതിലെ രഹസ്യ ബാന്ധവം പുറത്തുവന്നിലുള്ള ജാള്യത മറയ്‌ക്കുവാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇന്നലെ എസ്.ഡി.പി.ഐ അംഗം എല്‍.ഡി.എഫിന് വോട്ടു ചെയ്‌തതിന് പിന്നിലെന്നും , എസ്.ഡി.പി.ഐയുടെ യാതൊരു പിന്തുണയും സ്വീകരിക്കില്ലെന്നും എല്‍.ഡി.എഫ് വ്യക്‌തമാക്കി.ക്ക