-->
കല്‍പ്പറ്റ: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാടിനും തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ക്കുമെതിരെ കര്‍ഷക തൊഴിലാളികള്‍ കല്‍പ്പറ്റ ഹെഡ് പോസ്‌റ്റ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
കെ.എസ്.കെ.ടി.യു, ബി.കെ.എം.യു സംയുക്‌ത നേതൃത്വത്തില്‍ സംഘടിപ്പിച്ച സമരത്തില്‍ നൂറുകണക്കിന് തൊഴിലാളികള്‍ അണിനിരന്നു. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നിലപാടുകള്‍ക്കെതിരെയുള്ള ഇടതുപക്ഷ സംഘടനകളുടെ രാജ്യവ്യാപക പ്രക്ഷോഭങ്ങളുടെ ഭാഗമായിട്ടായിരുന്നു സമരം. കെ.എസ്.കെ.ടി.യു സംസ്‌ഥാന വൈസ് പ്രസിഡന്റ് സുരേഷ് താളൂര്‍ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് കെ. ഷമീര്‍ അധ്യക്ഷത വഹിച്ചു. സി.കെ. ശശീന്ദ്രന്‍, എം. ബാബു, സി.എസ്. സ്‌റ്റാന്‍ലി, വി.എന്‍. സുബ്രഹ്‌മണ്യന്‍, വി. യൂസഫ്, ബീന രതീഷ്, വി.ജി. ഗിരിജ, സീത ബാലന്‍, വി.വി. രാജന്‍ സംസാരിച്ചു. ബി.കെ.എം.യു ജില്ലാ സെക്രട്ടറി ടി.ജെ. ചാക്കോച്ചന്‍ സ്വാഗതവും ഇ.കെ. ബിജുജന്‍ നന്ദിയും പറഞ്ഞു.