-->
മക്കിയാട്: സ്‌നേഹ സ്‌പര്‍ശം ജീവകാരുണ്യ കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ രക്‌തദാന ക്യാമ്പും അവയവദാന സമ്മതിപത്ര സമര്‍പ്പണവും നടത്തി.
തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.എം. പ്രമോദ് ഉദ്‌ഘാടനം നിര്‍വഹിച്ചു. സ്‌നേഹ സ്‌പര്‍ശം രക്ഷാധികാരി അഡ്വ. എബിന്‍ ജോര്‍ജില്‍ നിന്ന് ടീം ജ്യോതിര്‍ഗമയ കോ-ഓര്‍ഡിനേറ്റര്‍ കെ.എം. ഷിനോജ് അവയവദാന സമ്മതപത്രം ഏറ്റുവാങ്ങി. പഞ്ചായത്ത് അംഗം രാമന്‍ പയ്യമ്പള്ളി അധ്യക്ഷത വഹിച്ചു. സ്‌നേഹ സ്‌പര്‍ശം പ്രസിഡന്റ് ഷംസുദ്ദീന്‍ മക്കിയാട്, ജോമേഷ് വേങ്ങത്താനം, പഞ്ചായത്ത് അംഗങ്ങളായ ഷിന്റോ കല്ലിങ്കല്‍, ഹാരിസ് വാഴയില്‍, ഷെബീറ മൊയ്‌തു എന്നിവര്‍ പ്രസംഗിച്ചു.
മക്കിയാട് ക്ഷീരസംഘം ഹാളില്‍ മാനന്തവാടി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ നടന്ന ക്യാമ്പിന് മെഡിക്കല്‍ ഓഫിസര്‍ ഡോ. എം.കെ. അനുപ്രിയ, കൗണ്‍സിലര്‍ സിബി മാത്യു, ടെക്‌നീഷ്യന്‍ മുസ്‌തഫ നേതൃത്വം നല്‍കി.