Friday, March 13, 2026 Last Updated 53 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 09 Jan 2026 04.46 AM

കേരള താരങ്ങള്‍ക്ക്‌ സ്‌കൂളിന്റെ യാത്രയയപ്പ്‌

uploads/news/2026/01/819797/4.jpg

ചേലേമ്പ്ര: ഹരിയാനയിലെ പാനിപ്പത്തില്‍ നടക്കുന്ന ദേശീയ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌ അണ്ടര്‍ 17 മത്സരത്തിന്‌ തയ്യാറെടുക്കുന്ന കേരള ടീമില്‍ ഉള്‍പ്പെട്ട നാരായണന്‍ നായര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൂന്ന്‌ താരങ്ങള്‍ക്കും കായികാധ്യാപകനും കേരള ടീം കോച്ചുമായ മന്‍സൂര്‍ അലിക്കും സ്‌കൂള്‍ യാത്രയയപ്പ്‌ നല്‍കി. ദേവകിയമ്മ മെമ്മോറിയല്‍ ഇന്‍സ്‌റ്റിറ്റ്യൂഷന്‍സ്‌ മാനേജര്‍ എം. നാരായണന്‍ ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തു. സ്‌കൂള്‍ ഫുട്‌ബോള്‍ താരങ്ങളായ അലന്‍ ബിനു, ഇമ്രാന്‍ ഷാ, മുഹമ്മദ്‌ റിസ്വാന്‍ എന്നിവരാണ്‌ കേരള ടീമിനെ പ്രതിനിധീകരിക്കുന്നത്‌. പ്രിന്‍സിപ്പാള്‍ സി. ദീപക്‌ സ്വാഗതവും ഹെഡ്‌മിസ്‌ട്രസ്‌ ആര്‍.പി. ബിന്ദു നന്ദിയും പറഞ്ഞു. സ്‌റ്റാഫ്‌ സെക്രട്ടറി ഡോ. എന്‍.കെ. രജിത്ത്‌, അനുജ പ്രസംഗിച്ചു.

Ads by Google
Advertisement
Friday 09 Jan 2026 04.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW