Friday, March 13, 2026 Last Updated 19 Min 22 Sec ago English Edition
Todays E paper
Ads by Google
Friday 09 Jan 2026 04.46 AM

ജില്ലാ ബാലശാസ്‌ത്ര പുരസ്‌കാരത്തിളക്കത്തില്‍ പാര്‍ഥിവ്‌ ശ്രീറാം

uploads/news/2026/01/819795/2.jpg

മലപ്പുറം: കേരള ശാസ്‌ത്ര സാങ്കേതിക വകുപ്പിന്റെ ജില്ലാ ബാലശാസ്‌ത്ര പുരസ്‌കാരം മൊറയൂര്‍ വി.എച്ച്‌.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ്‌ വിദ്യാര്‍ത്ഥി പാര്‍ഥിവ്‌ ശ്രീറാമിന്‌. ദേശീയ-സംസ്‌ഥാന ശാസ്‌ത്ര പ്ര?ജക്‌ട് അവതരണം, ദേശീയ ചില്‍ഡ്രന്‍സ്‌ സയന്‍സ്‌ കോണ്‍ഗ്രസ്‌ പ്രബന്ധാവതരണം, 2022-23ലെ ഇന്‍സ്‌പെയര്‍ അവാര്‍ഡ്‌, ശാസ്‌ത്ര മേളകളിലെ പങ്കാളിത്തം, 2023-24 വര്‍ഷത്തെ ഇന്‍സ്‌പെയര്‍ എക്‌സ്ബിഷന്‍ പ്ര?ജക്‌ട് തുടങ്ങിയവയാണ്‌ വിദ്യാര്‍ത്ഥിയെ പുരസ്‌കാര ജേതാവാക്കിയത്‌. 2025ലെ ഐ.എസ്‌.ആര്‍.ഒ. യുവ ശാസ്‌ത്ര പ്രോഗ്രാമിലേക്ക്‌ കേരളത്തില്‍ നിന്നും രണ്ടാം സ്‌ഥാനത്തോടെ പാര്‍ഥിവിന്‌ സെലക്ഷന്‍ ലഭിച്ചിട്ടുണ്ടായിരുന്നു. വളാഞ്ചേരി എം.ഇ.എസ. കോളജില്‍ നടന്ന ചടങ്ങില്‍ ഡോ. എസ്‌. അച്യുത ശങ്കര്‍ പുരസ്‌കാരം സമ്മാനിച്ചു. പൂക്കോട്ടൂര്‍ വെള്ളൂരിലെ രമാനന്ദിന്റെയും മുതിരിപ്പറമ്പ ഗവ. യു.പി. സ്‌കൂള്‍ അധ്യാപിക എം.സി. റീനയുടെയും മകനാണ്‌. സഹോദരി നന്ദന.

Ads by Google
Advertisement
Friday 09 Jan 2026 04.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW