Thursday, March 12, 2026 Last Updated 1 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 09 Jan 2026 04.45 AM

സെമിനാര്‍ സംഘടിപ്പിച്ചു

uploads/news/2026/01/819793/4.jpg

കൂത്തുപറമ്പ്‌: കണ്ണൂരില്‍ വെച്ച്‌ നടക്കുന്ന കേരള സ്‌റ്റേറ്റ്‌ സര്‍വീസ്‌ പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കെ.എസ്‌.എസ്‌. പി.എ സംസ്‌ഥാന സമ്മേളനത്തിന്റെ ഭാഗമായി കൂത്തുപറമ്പ്‌ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. എസ്‌.ഐ.ആര്‍ ജനാധിപത്യത്തിന്റെ മരണമണിയോ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ വില്ലേജ്‌ ഓഫീസ്‌ പരിസരത്ത്‌ കെ.പി.സി.സി. മെമ്പര്‍ രാജീവന്‍ എളയാവൂര്‍ ഉദ്‌ഘാടനം ചെയ്‌തു.
മണ്ഡലം പ്രസിഡന്റ്‌് കെ സുധാകരന്‍ അധ്യക്ഷന്‍ ആയിരുന്നു. അഡ്വ.ഇ.ആര്‍ വിനോദ്‌ വിഷയാവതരണം നടത്തി. സംസ്‌ഥാന സെക്രട്ടറിയറ്റ്‌ അംഗം എ.കെ.സുധാകരന്‍, ജില്ലാ പ്രസിഡന്റ്‌ എം.പി കുഞ്ഞിമൊയ്‌ദീന്‍, വിജയന്‍ ഉച്ചുമ്മല്‍, യു.എന്‍. സത്യചന്ദ്രന്‍, ഗീതാ കൊമ്മേരി എന്നിവര്‍ സംസാരിച്ചു. കെ.എസ്‌.എസ്‌.പി.എ കലാ സാംസ്‌കാരിക സംഘടനയായ സ്‌പേയിസിന്റെ തെരുവ്‌ നാടകവും അരങ്ങേറി.

Ads by Google
Advertisement
Friday 09 Jan 2026 04.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW