Thursday, March 12, 2026 Last Updated 44 Min 55 Sec ago English Edition
Todays E paper
Ads by Google
Friday 09 Jan 2026 04.45 AM

മദ്യനയം സര്‍ക്കാരിനെ പതനത്തിലാക്കി: മദ്യ ലഹരി വിരുദ്ധ സമിതി

uploads/news/2026/01/819791/2.jpg

പയ്യാവൂര്‍: സര്‍ക്കാര്‍ സ്വീകരിച്ച മദ്യനയമാണ്‌ ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ ജനങ്ങള്‍ തള്ളിക്കളയാനുള്ള പ്രധാന കാരണമെന്ന്‌ കെ.സി.ബി.സി മദ്യ ലഹരി വിരുദ്ധ സമിതി തലശേരി അതിരൂപത കമ്മിറ്റി വിലയിരുത്തി. ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പിലാക്കുമെന്ന്‌ തെരഞ്ഞെടുപ്പു പ്രകടന പത്രികയില്‍ വാഗ്‌ദാനം ചെയ്‌ത ഇടതു മുന്നണി കേരളമാകെ മദ്യ ലഭ്യത ഉറപ്പുവരുത്തുവാനാണ്‌ ശ്രമിക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു.
നെല്ലിക്കാംപൊയില്‍ തീര്‍ഥാടന പള്ളിയില്‍ ചേര്‍ന്ന നേതൃസംഗമം ഫൊറോന വികാരി ഫാ. ജോസഫ്‌ കാവനാടി ഉദ്‌ഘാടനം ചെയ്‌തു. മദ്യവിരുദ്ധ സമിതി അതിരൂപത പ്രസിഡന്റ്‌ ടോമി വെട്ടിക്കാട്ട്‌ അധ്യക്ഷത വഹിച്ചു.
അതിരൂപത ഡയറക്‌ടര്‍ ഫാ. ജെയ്‌സണ്‍ കോലകുന്നേല്‍ മുഖ്യ പ്രഭാഷണം നടത്തി. മുക്‌തിശ്രീ അതിരൂപത പ്രസിഡന്റ്‌ ഷിനോ സിബി, ആനിമേറ്റര്‍ സിസ്‌റ്റര്‍ ജോസ്‌മരിയ സിഎംസി, ദേവസ്യ തൈപറമ്പില്‍, സോളി രാമച്ചനാട്ട്‌, തങ്കച്ചന്‍ കൊല്ലകൊമ്പില്‍, സോയി പുറവക്കാട്ട്‌, മേരിക്കുട്ടി പാലക്കലോടി, തങ്കമ്മ പാലമറ്റം, ജോസ്‌ ചാലിശേരി, പുഷ്‌പ വെള്ളാപ്പാടം, പൈലി വലിയകണ്ടം ജോസ്‌ ചിറ്റേട്ട്‌, ഷെല്‍സി കാവനാടി, വിന്‍സെന്റ്‌ മുണ്ടാട്ടു ചുണ്ടയില്‍, സെബാസ്‌റ്റ്യന്‍ ചെരുംപുഴ, ജോളി നടുതൊട്ടിയില്‍ ജിന്‍സി കുഴിമുള്ളില്‍, സിനി കൊച്ചു പുറത്താനത്ത്‌ എന്നിവര്‍ പ്രസംഗിച്ചു. മുക്‌തിശ്രീ അതിരൂപത ട്രഷററായ നടുവില്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മോളി കൈനിയിലിനെ യോഗം അഭിനന്ദിച്ചു.

Ads by Google
Advertisement
Friday 09 Jan 2026 04.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW