Wednesday, March 11, 2026 Last Updated 12 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 09 Jan 2026 04.45 AM

ലിറ്ററേച്ചര്‍ ഫെസ്‌റ്റിന്‌ പ്രൗഢമായ തുടക്കം

uploads/news/2026/01/819789/4.jpg

മുക്കം: കളന്‍ തോട്‌ എം.ഇ.എസ്‌ കോളജ്‌ ആര്‍ട്‌സ് ആന്റ്‌ സയന്‍സ്‌ കോളജില്‍ ദ്വിദിന ലിറ്ററേച്ചര്‍ ഫെസ്‌റ്റ് ലിറ്റ്‌ ഓറ 26 ന്‌ പ്രൗഢമായ തുടക്കം. പ്രശസ്‌ത സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. കോവിഡ്‌ കാലഘട്ടം സമൂഹത്തില്‍ വലിയ മാറ്റമാണ്‌ സൃഷ്‌ടിച്ചതെന്ന്‌ അവര്‍ അഭിപ്രായപ്പെട്ടു. അത്‌ വരെ നമുക്ക്‌ റിയല്‍ വേള്‍ഡ്‌ മാത്രമാണുണ്ടായത്‌.
പിന്നീട്‌ വെര്‍ച്ചല്‍ വേള്‍ഡായി മാറാനായി. ഓണ്‍ലൈന്‍ ക്ലാസുകളും, സാങ്കേതിക വിദ്യകളും, റോബാള്‍ട്ടുകളും മാറ്റമുണ്ടാക്കി. ഇതോടെ ജീവിതം അമൂല്യമാണന്ന തോന്നലുകളുണ്ടാക്കി. കേരളത്തിലെ എല്ലാ ആഘോഷങ്ങളും ജനങ്ങളുടെ പങ്കാളിത്വം സജീവമാക്കി. കോഴിക്കോടക്കം കടല്‍ തീരങ്ങളില്‍ പോലും ജനനിബിഡമായി. ആഘോഷ മൂഡ്‌ സൃഷ്‌ടിച്ചത്‌ കോവിഡിന്റെ സംഭാവനയാണ്‌. പുസ്‌തകമാണ്‌ ഭൂമിയില്‍ വ്യക്‌തിഗതമായ മാറ്റമുണ്ടാക്കിയത്‌. കവിതയും കഥയും മനോഹരമായ ഭാഷ ഉപയോഗത്തിലാണ്‌. കഥാകാരന്‍ നടന്ന സംഭവം പുനരാവിഷ്‌ക്കരണത്തിലുടെ കഥയായി മാറുന്നത്‌. കവിത വായിക്കുമ്പോള്‍ മനസ്‌ ഇടറി പോകുന്നത്‌ മനോഹരമാണ്‌. പരസ്യ വാചകങ്ങള്‍ കവിതയിലാണ്‌ എഴുതുന്നത്‌. അനശ്വര വാക്കുകളിലാണ്‌ കവിതകള്‍ എഴുതുന്നത്‌. അദ്ദേഹം തുടര്‍ന്ന്‌ പറഞ്ഞു. എം.ഇ.എസ്‌ സെല്‍ഫ്‌ ഫിനാസിങ്‌ കോളജ്‌ ചെയര്‍മാന്‍ ഡോ. റഹീം ഫസല്‍ ഉദ്‌ഘാടനം ചെയ്‌തു. 60 വയസിന്‌ മുകളിലുള്ളവര്‍ മൊബൈല്‍ ഉപയോഗം വര്‍ദ്ധിച്ചിരിക്കയാണന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു.
എം.ഇ.എസ്‌ കോളജ്‌ സെക്രട്ടറി പ്ര?ഫ. വി. കുട്ടൂസ അധ്യക്ഷത വഹിച്ചു. സി.എം.സി ചെയര്‍മാന്‍ പി.പി അബ്‌ദുല്ല കുട്ടി, കെ.വി സലിം, സി.ടി സക്കീര്‍ ഹുസൈന്‍, ഒ.കെ അഷ്‌റഫ്‌ എന്നിവര്‍ സംസാരിച്ചു. എം.ഇ.എസ്‌ കോളജ്‌ പ്രിന്‍സിപ്പാള്‍ ഷെഫീഖ്‌ ആലത്തൂര്‍ സ്വാഗതവും, സി.എം.സി ട്രഷറര്‍ എ.ടി.എം അഷ്‌റഫ്‌ നന്ദിയും പറഞ്ഞു. പാനല്‍ ചര്‍ച്ച അരങ്ങേറി. മലയാള സിനിമ സംവിധായിക പി.ടി രതീന സിനിമ നിര്‍മ്മാണമേഖലയിലെ ഒത്തിരി അനുഭവങ്ങള്‍ സദസിന്‌ പങ്കിട്ടു. കോഴിക്കോട്‌ പ്ര?വിഡന്‍സ്‌ കോളജ്‌ ഇം?ീഷ്‌ വിഭാഗം അധ്യക്ഷ ഡോ. ശാന്തി വിജയന്‍ ചര്‍ച്ചക്ക്‌ നേതൃത്വം നല്‍കി. വിവിധ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക്‌ ഫേസ്‌ പെയിന്റിങ്‌, സ്‌പെല്‍ ബീ, ഡയലോഗ്‌ ഡ്യൂല്‍, പ്രസംഗം എന്നി മത്സരങ്ങളും നടന്നു. വെള്ളിയാഴ്‌ച്ച രാവിലെ പാനല്‍ ചര്‍ച്ച, മ്യൂസിക്കല്‍ ഇവന്റ്‌ തുടങ്ങിയ മത്സരങ്ങള്‍ രാവിലെ 10 മണിക്ക്‌ അരങ്ങേറും. റീന ഗണേഷിന്റെ മൗനത്തിലാഴുന്ന സ്വപ്‌നങ്ങള്‍ എന്ന ചെറുകഥ സമാഹാരത്തിന്റെ കവര്‍ പേജ്‌ പ്രകാശനം പ്രശസ്‌ത സാഹിത്യകാരന്‍ വി.ആര്‍ സുധീഷ്‌ നിര്‍വ്വഹിക്കും. സാഹിത്യകാരന്മാരായ ഡോ. കെ.വി തോമസ്‌, അശ്വതി ശ്രീകാന്ത്‌, നവാഗത എഴുത്തുകാരി റീന ഗണേഷ്‌, പ്ര?ഫ. ബിന്ദുത്ത മാട്ട്‌, കലാമണ്ഡലം അശ്വതി പ്രകാശ്‌, അതുല്‍ പ്രകാശ്‌ എന്നിവരും ചടങ്ങില്‍ സംസാരിക്കും. ഉച്ചക്ക്‌ നടക്കുന്ന സമാപനം എം.ഇ.എസ്‌ പ്രസിഡന്റ്‌ ഡോ. ഫസല്‍ ഗഫൂര്‍ ഉദ്‌ഘാടനം ചെയ്ും.
അഡ്വയ. പി.ടി.എ റഹിം എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തും. സാഹിത്യകാരന്‍ പി.കെ പാറക്കടവ്‌ സംബന്ധിക്കും.

Ads by Google
Advertisement
Friday 09 Jan 2026 04.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW