-->
മാന്നാര്‍: ഇന്നലെ നടന്ന മാന്നാര്‍ പഞ്ചായത്ത് സ്‌ഥിരംസമിതി തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്‌ത് രണ്ട് സി.പി.എം. വനിതാ അംഗങ്ങള്‍ ഇന്നലെ മുഴുവന്‍ സീറ്റുകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ബാക്കി വന്ന ഏതാനും സീറ്റുകളിലേക്ക് ഇന്ന് വീണ്ടും തിരഞ്ഞെടുപ്പ് നടക്കും. സി.പി.എം 8, യു.ഡി.ഫ് 6, ബി.ജെ.പി 5 എന്നിങ്ങനെയാണ് കക്ഷി നില.
സ്‌ഥിരംസമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ വനിതാ സംവരണ സീറ്റുകള്‍ക്കായി നാല് സമിതികളിലേക്കും മൂന്ന് മുന്നണികളും നോമിനേഷന്‍ നല്‍കിയതിന്റെ അടിസ്‌ഥാനത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ധനകാര്യ സമിതിയിലേക്ക് ബി.ജെ.പിയിലെ പ്രീതാ ആര്‍.നായര്‍, ആരോഗ്യ - വിദ്യാഭ്യാസ സമിതിയിലേക്ക് ബി.ജെ.പിയിലെ സേതു ലക്ഷ്‌മി, വികസനകാര്യ സമിതിയിലേക്ക് സി.പി.എം ലെ കെ. മായ, ക്ഷേമകാര്യ സമിതിയിലേക്ക് സി.പി.എമ്മിലെ ശോഭന സന്തോഷും തിരഞ്ഞെടുക്കപ്പെട്ടു.
ആരോഗ്യ വിദ്യാഭ്യാസ സമിതിയിലേക്ക് മല്‍സരിച്ച ബി.ജെ.പിയിലെ സേതു ലക്ഷ്‌മിക്ക് സി.പി.എം അംഗങ്ങളായ രണ്ടു വനിതകളുടെ വോട്ട് ലഭിച്ചു. ജനറല്‍ വിഭാഗത്തില്‍ ആരോഗ്യ വിദ്യാഭ്യാസ സമിതിയിലേക്ക് ബി.ജെ.പിയിലെ കലാധരന്‍ കൈലാസം, യു.ഡി.എഫിലെ ഷൈന നവാസ്, ചന്ദ്രകുമാര്‍ എന്നിവരും വികസനകാര്യ സമിതിയിലേക്ക് ബി.ജെ.പിയിലെ ശാന്തിനി.എസ്, യു.ഡി.എഫിലെ ചാക്കോ കയ്യത്ര, തോമസ് ചാക്കോ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ധനകാര്യ സമിതിയിലേക്ക് മൂന്ന് പേരെയും വികസനകാര്യ സമിതിയിലേക്ക് ഒരാളേയും ക്ഷേമകാര്യ സമിതിയിലേക്ക് രണ്ട് പേരെയും ഇനി തിരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. അവര്‍ക്കു വേണ്ടിയുള്ള തിരഞ്ഞെടുപ്പ് ഇന്നു നടക്കും.