Friday, March 13, 2026 Last Updated 7 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 08 Jan 2026 11.45 AM

അര്‍ത്തുങ്കല്‍ ബസലിക്കയില്‍ മകരം തിരുനാളിന്‌ 10ന്‌ കൊടിയേറും

ചേര്‍ത്തല: പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ അര്‍ത്തുങ്കല്‍ സെന്റ്‌ ആന്‍ഡ്രൂസ്‌ ബസിലിക്കയില്‍ വിശുദ്ധ സെബസ്‌ത്യനോസിന്റെ മകരം തിരുനാളിന്‌ 10 ന്‌ കൊടിയേറും. 380 -ാമത്‌ തിരുനാളാണ്‌ ഇത്തവണ ആഘോഷിക്കുന്നതെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും റെക്‌ടര്‍ റവ. ഡോ. യേശുദാസ്‌ കാട്ടുങ്കല്‍ തയ്യില്‍, സഹ വികാരിമാ രായ ഫാ. ജോസഫ്‌ അല്‍ഫോന്‍സ്‌ കൊല്ലാപറമ്പില്‍, ഫാ. ജീസന്‍ ജോസ്‌ ചിറ്റാന്തറ, ഫാ. ടിനു തോമസ്‌ പടവു പുരയ്‌ക്കല്‍, യേശുദാസ്‌ പള്ളിക്ക തയ്യില്‍, ആന്റണി ജോസുകുട്ടന്‍, സുരേഷ്‌ സെബാസ്‌റ്റ്യന്‍, ബിനു ക്ലിറ്റസ്‌ എന്നിവര്‍ അറിയിച്ചു.
10 ന്‌ രാവിലെ പാലയില്‍ നിന്ന്‌ തിരുനാള്‍ പതാക അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ എത്തിക്കും. വൈകിട്ട്‌ നാലിന്‌ തിരുനാള്‍ വിളംബര വെടിമുഴക്കം, 5.30 ന്‌ ബീച്ച്‌ കുരിശടിയില്‍നിന്ന്‌ പതാക ദേവാലയത്തിലേക്ക്‌ ആനയിക്കും. 6.30 ന്‌ ആലപ്പുഴ രൂപത ബിഷപ്‌ ഡോ. ജയിംസ്‌ റാഫേല്‍ ആനാപറമ്പില്‍ കൊടിയേറ്റും. ഏഴിന്‌ ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലി. 18 ന്‌ രാവിലെ അഞ്ചിന്‌ പ്രസിദ്ധമായ നടതുറക്കല്‍, തിരുസ്വരൂപ വന്ദനം, 5.30 ന്‌ ആഘോഷമായ ദിവ്യബലി ഫാ. യേശുദാസ്‌ കൊടിവീട്ടില്‍ കാര്‍മികത്വം വഹിക്കും. റവ. ഡോ. സെബാസ്‌റ്റ്യന്‍ ശാസ്‌താംപറമ്പില്‍ വചന പ്രഘോഷണം നടത്തും. ഒന്‍പതിന്‌ ആഘോഷമായ ദിവ്യബലി ഫാ. നെല്‍സണ്‍ തൈപറമ്പില്‍ കാര്‍മികനാകും. ഫാ. ഡെന്നീസ്‌ അരേശേരില്‍ പ്രസംഗിക്കും.
11 ന്‌ ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലി (മലങ്കര റീത്തില്‍) തിരുവല്ല രൂപത ബിഷപ്‌ ഡോ. തോമസ്‌ മാര്‍ കൂറിലോസ്‌ മുഖ്യകാര്‍മികത്വം വഹിക്കും. ഉച്ചയ്‌ക്ക് മൂന്നിന്‌ ദിവ്യബലി ഫാ. ഫ്രാന്‍സീസ്‌ കൊടിയനാട്‌ കാര്‍മികനാകും. വൈകിട്ട്‌ ആറിന്‌ ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിക്ക്‌ കണ്ണൂര്‍ രൂപത സഹമെത്രാന്‍ ഡോ. ഡെന്നീസ്‌ കുറുപ്പശേരി കാര്‍മികത്വം വഹിക്കും. രാത്രി എട്ടിന്‌ വിശുദ്ധ കുര്‍ബാന, ഒന്‍പതിന്‌ ദിവ്യബലി, വചന പ്രഘോഷണം ഫാ. സെബാസ്‌റ്റ്യന്‍ വലിയവീട്ടില്‍ കാര്‍മികത്വം വഹിക്കും. 10 ന്‌ ആഘോഷമായ ദിവ്യബലി, വചനപ്രഘോഷണം ഫാ. ജോസഫ്‌ അനു അരേശേരില്‍ കാര്‍മികനാകും.
19 ന്‌ രാവിലെ 11 ന്‌ ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലി (സീറോ മലബാര്‍) തൃശൂര്‍ രൂപത സഹായ മെത്രാന്‍ ഡോ. ടോണി നിലംകാവില്‍ കാര്‍മികത്വം വഹിക്കും. 20 ന്‌ പ്രധാന തിരുനാള്‍ ദിനം. രാവിലെ 5.30 ന്‌ ദിവ്യബലി, ഒന്‍പതിന്‌ ദിവ്യബലി ആലപ്പുഴ രൂപത വികാരി ജനറല്‍ മോണ്‍ ജോയി പുത്തന്‍ വീട്ടില്‍ കാര്‍മികത്വം വഹിക്കും. 11 ന്‌ ആഘോഷമായ തിരുനാള്‍ പൊന്തിഫിക്കല്‍ ദിവ്യബലി ആലപ്പുഴ രൂപത ബിഷപ്പ്‌ ഡോ.ജയിംസ്‌ റാഫേല്‍ ആനാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. വൈകിട്ട്‌ 4.30ന്‌ ലക്ഷക്കണക്കിന്‌ വിശ്വാസികള്‍ പങ്കെടുക്കുന്ന ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം ആരംഭിക്കും. ഫാ. സെബാസ്‌റ്റ്യന്‍ ഷാജി ചുള്ളിക്കല്‍, ഫാ. സെബാസ്‌റ്റ്യന്‍ സന്തോഷ്‌ പുളിക്കല്‍, ഫാ. സെബാസ്‌റ്റ്യന്‍ ജൂഡോ മൂപ്പശേരില്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. കടപ്പുറത്തെ കുരിശടി ചുറ്റി പ്രദക്ഷിണം ദേവാലയത്തിലെത്തി സമാപിക്കും. രാത്രി 10ന്‌ ആഘോഷമായ ദിവ്യബലി, വചന പ്രഘോഷണം ഫാ. ജോസ്‌ പ്രമോദ്‌ ശാസ്‌താംപറമ്പില്‍ കാര്‍മികത്വം വഹിക്കും. 27 ന്‌ തിരുനാള്‍ സമാപിക്കും. തിരുനാളിന്റെ ഭാഗമായി കെ.എസ്‌.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ പ്രത്യേക സര്‍വീസുകള്‍ നടത്തും. ചേര്‍ത്തല ഭാഗത്തു നിന്നും ബസുകള്‍ പള്ളിയുടെ മുന്നിലൂടെ പോയി പി.എച്ച്‌.സി. ജങ്‌ഷനില്‍ പാര്‍ക്ക്‌ ചെയ്‌തതിനുശേഷം അവിടെനിന്നു വടക്കോട്ട്‌ ദേവാലത്തിന്റെ മൂന്നിലൂടെ ചേര്‍ത്തലയ്‌ക്ക് പോകാനും ആലപ്പുഴ ഭാഗത്തു നിന്നും വരുന്ന ബസുകള്‍ പള്ളിയുടെ മുന്നിലൂടെ വന്ന്‌ സെന്റ്‌ ജോര്‍ജ്‌ പള്ളിയുടെ എതിര്‍വശത്ത്‌ ക്രമീകരിച്ചിട്ടുള്ള ഗ്രൗണ്ടില്‍ പാര്‍ക്ക്‌ ചെയ്‌തത്‌ തിരിച്ച്‌ പള്ളിയുടെ മുന്നിലൂടെ ആലപ്പുഴയ്‌ക്ക് പോകാനും സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും സ്വകാര്യ വാഹനങ്ങള്‍ക്ക്‌ അടക്കം വിശാലമായ പാര്‍ക്കിങ്‌ സൗകര്യമുണ്ടെന്നും അവര്‍ പറഞ്ഞു.

Ads by Google
Advertisement
Thursday 08 Jan 2026 11.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW