Wednesday, March 11, 2026 Last Updated 1 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 08 Jan 2026 04.47 AM

തെരുവുനായ ശല്യം രൂക്ഷമാകുന്നു; പൊറുതിമുട്ടി ജനങ്ങള്‍

uploads/news/2026/01/819657/4.jpg

കല്‍പ്പറ്റ: കല്‍പ്പറ്റയിലും പരിസര പ്രദേശങ്ങളിലും തെരുവ്‌ നായ ശല്ല്യം രൂക്ഷമാകുന്നു. കൂട്ടമായെത്തുന്ന തെരുവ്‌ നായ്‌ക്കള്‍ ഏതു നിമിഷവും ആക്രമിക്കുമെന്ന ഭീതിയോടെയാണ്‌ പ്രദേശത്തെ ജനങ്ങള്‍ റോഡിലൂടെ നടക്കുന്നത്‌. കല്‍പ്പറ്റ ടൗണ്‍, പള്ളിത്താഴെ റോഡ്‌, വെയര്‍ഹൗസ്‌, മുണ്ടേരി, മണിയങ്കോട്‌, പുളിയാര്‍മല തുടങ്ങിയ പ്രദേശങ്ങളില്‍ രാപകല്‍ കൂട്ടമായി അലഞ്ഞുതിരിയുന്ന നായ്‌ക്കള്‍ വളര്‍ത്തു മൃഗങ്ങള്‍ക്കും ഭീഷണിയാവുകയാണ്‌. അടഞ്ഞു കിടക്കുന്ന വീടുകളും കടത്തിണ്ണകളുമാണ്‌ നായ്‌ക്കള്‍ താവളമാക്കുന്നത്‌. പുലര്‍ച്ചെ പത്രവിതരണത്തിനു പോകുന്നവരും പ്രഭാത സവാരി നടത്തുന്നവരും ഭയപ്പാടിലാണ്‌. രാത്രിയില്‍ ഇരുചക്ര വാഹനത്തിനു നേരെ തെരുവ്‌ നായ്‌ക്കള്‍ കുരച്ചു ചാടുന്നതും പതിവ്‌ കാഴ്‌ച്ചയാണ്‌. എത്രയും വേഗത്തില്‍ തെരുവ്‌ നായ ശല്ല്യത്തിന്‌ പരിഹാരം കാണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

Ads by Google
Advertisement
Thursday 08 Jan 2026 04.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW