-->
മാനന്തവാടി: വയനാട് മെഡിക്കല്‍ കോളജില്‍ ചികിത്സ പിഴവ് നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്, യുത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത് ആശുപത്രി സൂപ്രണ്ട് ഓഫീസിലും പുറത്തും വലിയ സംഘര്‍ഷാവസ്‌ഥക്കാണ് ഇടയാക്കിയത്. ബുധനാഴ്‌ച രാവിലെ 11 മണിയോടെയാണ് പ്രവര്‍ത്തകര്‍ ഓഫീസിലെക്കെത്തിയത്, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മീനാക്ഷി രാമന്‍, ബ്‌ളോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് എ.എം. നിഷാന്ത് എന്നിവര്‍ സൂപ്രണ്ട് ഡോ. സി ജീവന്‍ ലാലുമായി ചര്‍ച്ച നടത്തുകയായിരുന്നു.കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നേതാക്കന്‍മാര്‍ ആവശ്യപ്പെട്ടെങ്കിലും, തന്റെ അധികാര പരിധിയില്‍പ്പെട്ട കാര്യങ്ങളല്ലാത്തതിനാല്‍ തീരുമാനം അറിയിക്കാന്‍ കഴിയില്ലെന്ന് സൂപ്രണ്ട് വ്യക്‌തമാക്കിയ തൊടെ പിരിഞ്ഞ് പോകില്ലെന്ന നിലപാടുമായി നേതാക്കള്‍ ഓഫീസിനുള്ളില്‍ ഇരിപ്പുറപ്പിക്കുകയായിരുന്നു.
ഇതൊടെ ഇവരെ ബലം പ്രയോഗിച്ച് അറസ്‌റ്റ് ചെയ്‌ത് കൊണ്ട് പോകാനുള്ള നീക്കം പ്രവര്‍ത്തകര്‍ തടയുകയും, അറസ്‌റ്റ് ചെയ്‌തവരെ കൊണ്ട് പോവുന്ന വാഹനം തടയുകയും ചെയ്‌തതോടെ സംഘര്‍ഷം രൂഷമാവുകയും പോലീസുമായി ഉന്തിലും തള്ളിലും കലാശിക്കുകയായിരുന്നു.
പ്രവര്‍ത്തകരെ അറസ്‌റ്റ് ചെയ്‌ത് നീക്കീയതൊടെ വനിതാ പ്രവര്‍ത്തകര്‍ മുദ്രവാക്യം വിളിയുമായി സൂപ്രണ്ട് ഓഫീസിന് മുന്നില്‍ നിലയുറപ്പിക്കുകയായിരുന്നു. ഈ സമയത്ത് വനിത പോലീസിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല പിന്നീട് വനിതാ പോലീസെത്തി മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും അറസ്‌റ്റ് ചെയ്‌ത് നീക്കി.
ചികിത്സാപിഴവ്; അന്വേഷണം ആരംഭിച്ചു
മാനന്തവാടി: ചികിത്സ പിഴവ് ആരോപിച്ച് പാണ്ടിക്കടവ് സ്വദേശിനി മന്ത്രി ഒ.ആര്‍. കേളുവിനും, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും നല്‍കിയ പരാതിയില്‍ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം അന്വേഷണമാരംഭിച്ചു. ഇതിന്റെ ഭാഗമായി പരാതിക്കാരിയില്‍ നിന്നും തെളിവെടുത്തു. ഭര്‍തൃ മാതാവ്, മറ്റ് ബന്ധുക്കള്‍ വാര്‍ഡ് മെമ്പറും എടവക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ മുസ്‌തഫ തയ്ുള്ളതില്‍യ എന്നിവരൊടൊപ്പമാണ് നവജാത ശിശുവുമായി പരാതിക്കാരി മൊഴി നല്‍കാനായി ഇന്നലെ പതിനൊന്നരയൊടെ വയനാട് മെഡിക്കല്‍ കോളജ് സ്‌കില്‍ ലാബിലെത്തിയത്.
പരാതിക്കാരിയില്‍ നിന്നും വൈസ് പ്രസിഡണ്ടില്‍ നിന്നും അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്‌തു. അന്വേഷണ സംഘം ആവശ്യപ്പെട്ടതനുസരിച്ച് ശരീരത്തില്‍ നിന്നും പുറത്തേക്ക് വന്ന തുണിയും യുവതി ഹാജരാക്കിയിരുന്നു. തുണി ആശുപത്രിയില്‍ നിന്നും വെച്ചതാണെന്ന് സ്‌ഥിരീകരിച്ചതായും, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും പരാതിക്കാരി പറഞ്ഞു.
അതേസമയം തുണി സംബന്ധിച്ച് ആരോഗ്യ വകുപ്പില്‍ നിന്നും ഔദോഗിക സ്‌ഥിരീകരണം ലഭിച്ചിട്ടില്ല. ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ജെറോം എസ്. ജെറാഡ്, ഡോ. അനില്‍, ഡോ. ഗൗരി ഭായ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. രണ്ടര മാസം മുമ്പ് പ്രസവത്തിനായി മെഡിക്കല്‍ കോളജിലെത്തിയ യുവതിയുടെ ശരീരത്തില്‍ നിന്നും തുണി പുറത്ത് വന്നതാണ് വിവാദമായത്. ഇതിനിടെ നിരവധി തവണ വയര്‍ വേദനയുണ്ടെന്ന് കാണിച്ച് യുവതി ചികിത്സക്കായി ആശുപത്രിയിലെത്തിയെങ്കിലും ഇത് കണ്ടു പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. തുണി പുറത്ത് വന്നതോടെയാണ് പരാതിയുമായി രംഗത്തെത്തിയത്.