Friday, March 13, 2026 Last Updated 19 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 08 Jan 2026 04.47 AM

വനിതാസാഹിതി മേഖലാ കണ്‍വെന്‍ഷന്‍ നടത്തി

uploads/news/2026/01/819652/3.jpg

താനൂര്‍: വനിതാ സാഹിതി താനൂര്‍ മേഖലാ കണ്‍വെന്‍ഷനും വീട്ടുമുറ്റസദസ്സും സംഘടിപ്പിച്ചു. എഴുത്തുകാരി സ്വപ്‌നാ റാണി ഉദ്‌ഘാടനം ചെയ്‌തു. രാധ മാമ്പറ്റ അധ്യക്ഷയായി.
പി.കെ. രമ അനുശോചന പ്രമേയം അവതരിപ്പിച്ചു. അതിജീവിതയ്‌ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ നടത്തിയ ഒപ്പം അവള്‍ക്കൊപ്പം പരിപാടിയില്‍ വനിതാ സാഹിതി ജില്ലാ സെക്രട്ടറി ഡോ. സ്‌മിത മുഖ്യപ്രഭാഷണം നടത്തി. പു.ക.സ മേഖല സെക്രട്ടറി സി. മോഹനന്‍, തിരൂര്‍ മേഖലാ സെക്രട്ടറി കെ. ജിജി പ്രസംഗിച്ചു.
എം.കെ. ഉഷ സ്വാഗതവും സി.എച്ച്‌. സുഭദ്ര നന്ദിയും പറഞ്ഞു. ഗായകന്‍ യൂസഫ്‌ താനൂര്‍, എന്‍.കെ. ലീല, പി. ചന്ദ്രമതി, ഹസീന, രാധ വട്ടത്താണി, ഷാജിദ, മൈമൂന പരിപാടികള്‍ അവതരിപ്പിച്ചു. ഭാരവാഹികള്‍ : ടി.കെ. നസ്‌റി (പ്രസിഡന്റ്‌), ഷാജിദ (സെക്രട്ടറി).

Ads by Google
Advertisement
Thursday 08 Jan 2026 04.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW