Friday, March 13, 2026 Last Updated 54 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 08 Jan 2026 04.47 AM

എം.ഇ.എസ്‌. സ്‌കൂള്‍ എജുക്കേഷന്‍ ബോര്‍ഡ്‌ ഇന്റര്‍ സ്‌കൂള്‍ ഡിജിറ്റല്‍ ഫെസ്‌റ്റ്: വളാഞ്ചേരി എം.ഇ.എസ്‌. സെന്‍ട്രല്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍

uploads/news/2026/01/819651/2.jpg

വളാഞ്ചേരി: എം.ഇ.എസ്‌. സ്‌കൂള്‍ എജുക്കേഷന്‍ ബോര്‍ഡിന്‌ കീഴിലുള്ള സി.ബി.എസ്‌.ഇ. സ്‌കൂളുകളുടെ ഡിജിറ്റല്‍ ഫെസ്‌റ്റില്‍ ഡോ. എന്‍.കെ. മുഹമ്മദ്‌ മെമ്മോറിയല്‍ എം.ഇ.എസ്‌. സെന്‍ട്രല്‍ സ്‌കൂള്‍ വളാഞ്ചേരി ഓവറോള്‍ കിരീടം സ്വന്തമാക്കി. എം.ഇ.എസ്‌. സ്‌കൂള്‍ കുറ്റിപ്പുറം, എം.ഇ.എസ്‌. സ്‌കൂള്‍ തിരൂര്‍ യഥാക്രമം രണ്ടും മൂന്നും സ്‌ഥാനം കരസ്‌ഥമാക്കി. ഡിജിറ്റല്‍ ഫെസ്‌റ്റിന്റെ ഉദ്‌ഘാടനം എം.ഇ.എസ്‌. സംസ്‌ഥാന സെക്രട്ടറി ഡോ. അബ്‌ദുല്‍ റഹീം ഫസല്‍ നിര്‍വഹിച്ചു. ഡോ. എന്‍.കെ. മുഹമ്മദ്‌ മെമ്മോറിയല്‍ എം.ഇ.എസ്‌. സെന്‍ട്രല്‍ സ്‌കൂളാണ്‌ പരിപാടിക്ക്‌ ആതിഥേയത്വം വഹിച്ചത്‌. സ്‌കൂള്‍ ചെയര്‍മാന്‍ ഡോ. മന്‍സൂറലി ഗുരുക്കള്‍ സ്വാഗതം പറഞ്ഞു. എജുക്കേഷന്‍ ബോര്‍ഡ്‌ സെക്രട്ടറി കെ.എം.ഡി. മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. എം.ഇ.എസ്‌. സംസ്‌ഥാന വൈസ്‌ പ്രസിഡണ്ട്‌ മുഹമ്മദ്‌ ഷാഫി ഹാജി, എം.ഇ.എസ്‌. സംസ്‌ഥാന എക്‌സിക്യൂട്ടീവ്‌ അംഗം അബ്‌ദുല്‍ ലത്തീഫ്‌ പ്രസംഗിച്ചു.എച്ച്‌.കെ. ട്രെന്‍സ്‌ സി.ഇ.ഒ. ഹരികൃഷ്‌ണന്‍, എജുക്കേഷന്‍ ബോര്‍ഡ്‌ ഡയറക്‌ടര്‍ ബാലകൃഷ്‌ണന്‍, സ്‌കൂള്‍ സെക്രട്ടറി പി.പി. മൊയ്‌തീന്‍, ട്രഷറര്‍ നൗഷാദ്‌ പാലാറ, എം.ഇ.എസ്‌. കെ.വി.എം. കോളജ്‌ പ്രിന്‍സിപ്പല്‍ പ്ര?. പി.പി. സാജിത്‌, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോബിന്‍ സെബാസ്‌റ്റ്യന്‍, എം.ഇ.എസ്‌. തിരൂര്‍ താലൂക്ക്‌ സെക്രട്ടറി അബ്‌ദുല്‍ ഖാദര്‍ ഷെരീഫ്‌, എം.ഇ.എസ്‌. വളാഞ്ചേരി യൂണിറ്റ്‌ പ്രസിഡന്റ്‌ നൗഷാദ്‌ സംബന്ധിച്ചു. 14 സ്‌കൂളുകളില്‍ നിന്നായി മുന്നൂറ്റിഅമ്പതോളം വിദ്യാര്‍ത്ഥികള്‍ മത്സരങ്ങളില്‍ പങ്കെടുത്തു. കാറ്റഗറി വിജയികള്‍ കാറ്റഗറി-1 ഒന്നാം സ്‌ഥാനം-എം.ഇ.എസ്‌. രാജ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ചാത്തമംഗലം, രണ്ടാം സ്‌ഥാനം എം.ഇ.എസ്‌. കുറ്റിപ്പുറം, മൂന്നാം സ്‌ഥാനം-എം.ഇ.എസ്‌. തിരൂര്‍. കാറ്റഗറി-2 ഒന്നാം സ്‌ഥാനം എം.ഇ.എസ്‌. കുറ്റിപ്പുറം, രണ്ടാം സ്‌ഥാനം എം.ഇ.എസ്‌. സെന്‍ട്രല്‍ സ്‌കൂള്‍ വളാഞ്ചേരി, മൂന്നാം സ്‌ഥാനം എം.ഇ.എസ്‌. തിരൂര്‍, കാറ്റഗറി-3 ഒന്നാം സ്‌ഥാനം എം.ഇ.എസ്‌. സെന്‍ട്രല്‍ സ്‌കൂള്‍ വളാഞ്ചേരി, രണ്ടാം സ്‌ഥാനം എം.ഇ.എസ്‌. കുറ്റിപ്പുറം, മൂന്നാം സ്‌ഥാനം എം.ഇ.എസ്‌. രാജാ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ചാത്തമംഗലം. കാറ്റഗറി-4 ഒന്നാം സ്‌ഥാനം എം.ഇ.എസ്‌. സെന്‍ട്രല്‍ സ്‌കൂള്‍ വളാഞ്ചേരി, രണ്ടാം സ്‌ഥാനം എം.ഇ.എസ്‌. തിരൂര്‍, എം.ഇ.എസ്‌. കുറ്റിപ്പുറം, മൂന്നാം സ്‌ഥാനം എം.ഇ.എസ്‌. രാജ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ചാത്തമംഗലം.

Ads by Google
Advertisement
Thursday 08 Jan 2026 04.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW