Saturday, March 14, 2026 Last Updated 1 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 08 Jan 2026 04.47 AM

ആര്‍.എസ്‌.പി ഒഴിയും; മട്ടന്നൂരില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ്‌

uploads/news/2026/01/819649/4.jpg

കഴിഞ്ഞ തവണ ആര്‍.എസ്‌.പി മത്സരിച്ച്‌ ദയനീയ പരാജയം നേടിയ മട്ടന്നൂര്‍ മണ്ഡലം വേണ്ടെന്ന്‌ ആര്‍.എസ്‌്.പി തീരുമാനം വന്നതോടെ സീറ്റില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ്‌ ഒരുക്കങ്ങള്‍ തുടങ്ങി. പേരാവൂര്‍ മണ്ഡലം വിഭജിച്ചാണ്‌ മട്ടന്നൂര്‍ മണ്ഡലം രൂപീകരിച്ചത്‌. കുടാളി, കീഴല്ലൂര്‍, തില്ലങ്കേരി, മാലൂര്‍, മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ്‌, പടിയൂര്‍ കല്യാട്‌, കോളയാട്‌ പഞ്ചായത്തുകളും മട്ടന്നൂര്‍ നഗരസഭ ചേര്‍ത്താണ്‌ മണ്ഡലം രൂപീകരിച്ചത്‌. പതിനഞ്ച്‌ വര്‍ഷം മുമ്പ്‌ രുപീകരിച്ച്‌ മണ്ഡലം ഇടതുപക്ഷത്തിന്റെ ശക്‌തി കേന്ദ്രമാണ്‌. മുന്ന്‌ തവണയും സി.പി.എം സ്‌ഥാനാര്‍ത്ഥികളാണ്‌ ഇവിടെ ജയിച്ചത്‌.
സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ വ്യവസായ മന്ത്രിമായിരുന്ന ഇ.പി ജയരാജന്‍ രണ്ടുതവണയും ആരോഗ്യ മന്ത്രിയും ഇപ്പോഴത്തെ എം.എല്‍.എയുമായ കെ.കെ ശൈലജയും ആണ്‌ ഇവിടെ വിജയിച്ചത്‌. നാല്‌പതിനായിരം വോട്ടുകള്‍ക്കാണ്‌ ഇ.പി ജയരാജന്‍ വിജയിച്ചെങ്കില്‍ 2021 തിരഞ്ഞെടുപ്പില്‍ ശൈലജ ടീച്ചര്‍ കേരളത്തിലെ റെക്കോര്‍ഡ്‌ ഭൂരിപക്ഷമായ 60,000 വോട്ടിനാണ്‌. വിജയിച്ചത്‌. എന്നാല്‍ ഈ കഴിഞ്ഞ ലോകസഭ ഇലക്ഷനില്‍ എല്‍.ഡി.എഫിന്റെ ലീഡ്‌ ഗണ്യമായി കുറഞ്ഞു. ഇതാണ്‌ യു.ഡി.എഫിന്‌ പ്രതീഷ നല്‍കുന്നത്‌. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ 12000 ല്‍ പരം വോട്ടുകള്‍ എല്‍.ഡി.എഫിന്‌ ഉണ്ട്‌. ആദ്യ തെരഞ്ഞെടുപ്പില്‍ വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയുടെ നേതാവായ ജോസഫ്‌ ചാവറയാണ്‌ മത്സരിച്ചത്‌. രണ്ടാമത്തെ തെരഞ്ഞെടുപ്പില്‍ അതേ പാര്‍ട്ടിയിലുള്ള കെ.പി പ്രശാന്ത്‌ ആണ്‌ മത്സരിച്ചത്‌. ഈ രണ്ടു സ്‌ഥാനാര്‍ത്ഥികളെയും ഇ.പി ജയരാജന്‍ വലിയ ഭൂരിപക്ഷത്തിലാണ്‌ പരാജയപ്പെടുത്തിയത്‌.
മൂന്നാം തവണ എത്തുമ്പോള്‍ വീരേന്ദ്രകുമാറിന്റെ പാര്‍ട്ടി എല്‍.ഡി.എഫിലേക്ക്‌ പോയതോടെ സീറ്റില്‍ മത്സരിക്കാന്‍ ആര്‍.എസ്‌.പി തയ്ാറായയി. അന്നത്തെ ആര്‍.എസ്‌.പിയുടെ കേന്ദ്ര കമ്മിറ്റി അംഗം ഇല്ലിക്കല്‍ അഗസ്‌റ്റിയെ സ്‌ഥാനാര്‍ത്ഥിയാക്കി. ആര്‍.എസ്‌.പി സ്‌ഥാനാര്‍ത്ഥി കരുത്തന്‍ അല്ലെന്ന്‌ അന്നുതന്നെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തിക്കിടയില്‍ അസംതൃപ്‌തി ഉണ്ടായിരുന്നു. അന്ന്‌ യു.ഡി.എഫിന്‌ കിട്ടേണ്ട വോട്ടുകള്‍ വേണ്ടത്ര പെട്ടിയില്‍ ലഭിക്കാത്തതാണ്‌ ഭൂരിപക്ഷം കൂടാന്‍ കാരണം എന്ന്‌ പറയപ്പെടുന്നു. എന്നാല്‍ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ത്ഥി വന്നാല്‍ ഇതില്‍ വലിയ മാറ്റം ഉണ്ടാക്കാന്‍ കഴിയും എന്നാണ്‌ വിലയിരുത്തല്‍. സ്‌ഥാനാര്‍ത്ഥികള്‍ ആവുന്നതിനു വേണ്ടി ഇപ്പോള്‍ തന്നെ കോണ്‍ഗ്രസില്‍ പേരുകള്‍ ഉയര്‍ന്നു വരുവാന്‍ തുടങ്ങി.
യൂത്ത്‌ കോണ്‍ഗ്രസ്‌ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ഫര്‍സീന്‍ മജീദ്‌, കെ.പി.സി.സി സെക്രട്ടറി ചന്ദ്രന്‍ തില്ലങ്കേരി, കോണ്‍ഗ്രസ്‌ നേതാവ്‌ രാജീവന്‍ ഏളയവൂര്‍ എന്നിവരില്‍ ഒരാളായിരിക്കും സ്‌ഥാനാര്‍ത്ഥിയാവുക. സി.പി.എമ്മില്‍ നിന്ന്‌ ഡി.വൈ.എഫ്‌.ഐ സംസ്‌ഥാന സെക്രട്ടറി, വി.കെ. സനോജ്‌, എ.കെ.ജി ആശുപത്രിയില്‍ പ്രസിഡന്റ്‌ പി പുരുഷോത്തമന്‍, എന്നിവരുടെ പേരുകള്‍ ചില കേന്ദ്രങ്ങള്‍ പറയുന്നുണ്ടെങ്കിലുംപാര്‍ട്ടി ശക്‌തി കേന്ദ്രത്തില്‍ സംസ്‌ഥാന നേതാക്കള്‍ മത്സരിക്കുമോ എന്ന കാര്യത്തിലും ഇതുവരെ തീരുമാനമായില്ല. തെരഞ്ഞെടുപ്പിന്‌ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പ്രവര്‍ത്തനങ്ങള്‍ ശക്‌തിപ്പെടുത്തുവാന്‍ വേണ്ടി ഇരു മുന്നണികളും അണിയറ ഒരുക്കങ്ങള്‍ തുടങ്ങി. ബിജെപി സ്‌ഥിരമായി ഈ മണ്ഡലത്തില്‍ മത്സരിക്കുന്നുണ്ടെങ്കിലും അവരുടെ വോട്ട്‌ നില ഉയര്‍ത്തുക മാത്രമാണ്‌ നടക്കുന്നത്‌.
കെ.പി. അനില്‍കുമാര്‍
മട്ടന്നൂര്‍

Ads by Google
Advertisement
Thursday 08 Jan 2026 04.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW