Wednesday, March 11, 2026 Last Updated 32 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 08 Jan 2026 04.47 AM

കശുവണ്ടി വിളവെടുപ്പാരംഭിച്ചിട്ടും തറവില പ്രഖ്യാപിക്കാതെ സര്‍ക്കാര്‍

uploads/news/2026/01/819648/3.jpg

മലയോരത്ത്‌ കശുവണ്ടി വിളവെടുപ്പ്‌ ആരംഭിച്ചിട്ട്‌ ആഴ്‌ചകളായെങ്കിലും കമ്പോളത്തില്‍ വില സ്‌ഥിരതയില്ലാത്തത്‌ കര്‍ഷകരെ ആശങ്കയിലാക്കി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഗുണമേന്മയുള്ള കശുവണ്ടി ഉത്‌പാദിപ്പിക്കുന്നത്‌ കണ്ണൂര്‍ ജില്ലയിലാണ്‌. ഡിസംബര്‍ ആദ്യവാരത്തില്‍ തന്നെ മലയോരത്ത്‌ കശുവണ്ടി വിളവെടുപ്പ്‌ ആരംഭിച്ചു.
കാലാവസ്‌ഥ വ്യതിയാനം നിമിത്തം ഈ വര്‍ഷം കശുമാവുകള്‍ വലിയതോതില്‍ പൂവിട്ടില്ല. പുതിയ ഇനം മാവുകള്‍ നേരത്തെ തന്നെപൂവിടുകയും വിളവെടുപ്പ്‌ ആരംഭിക്കുകയും ചെയ്ായറുണ്ട്‌. ഫെബ്രുവരി അവസാനത്തോടെ ഇവയുടെ വിളവെടുപ്പ്‌ അവസാനിക്കും. നാടന്‍ മാവുകള്‍ കായ്‌ക്കുന്നത്‌ ജനുവരിയോടെയാണ്‌. മെയ്‌ അവസാനം വരെ വിളവെടുപ്പ്‌ നീണ്ടു നില്‍ക്കും. ഗുണമേന്മയുള്ളതും തൂക്കമുള്ളതുമായ കശുവണ്ടിപരിപ്പ്‌ നാടന്‍ മാവുകള്‍ക്കാണെന്ന്‌ കര്‍ഷകര്‍ പറയുന്നു. ഈ വര്‍ഷത്തെ കശുവണ്ടി വില 125 നും130 രൂപയ്‌ക്കു ഇടയിലാണ്‌. എന്നാല്‍ വിലസ്‌ഥിരത ഇല്ലാത്തതിനാല്‍ കശുവണ്ടി എല്ലാ മലഞ്ചരക്ക്‌ വ്യാപാരികളും വാങ്ങുന്നില്ല. എല്ലാവര്‍ഷവും സര്‍ക്കാര്‍ തറവില നിശ്‌ചയിക്കാറുണ്ട്‌. ഈ വര്‍ഷത്തെ തറ വില ഇതുവരെ നിശ്‌ചയിച്ചിട്ടില്ല.
കഴിഞ്ഞവര്‍ഷം 123 രൂപയായിരുന്നു തറവില. കഴിഞ്ഞ വര്‍ഷം 164 രൂപ വരെ കശുവണ്ടിക്ക്‌ പൊതുമാര്‍ക്കറ്റില്‍ വില ലഭിച്ചിരുന്നു. കാര്‍ഷിക പ്ര?ഡക്ഷന്‍ കമ്മീഷണര്‍, കശുവണ്ടി വികസന കോര്‍പ്പറേഷന്‍, കാപെക്‌സ്, സംസ്‌ഥാന സ്‌ഥിതിവിവര കണക്ക്‌ വകുപ്പ്‌, ആറളം ഫാംമാനേജര്‍ എന്നിവര്‍ ചേര്‍ന്ന സമിതിയാണ്‌ തറ വില നിശ്‌ചയിക്കുന്നത്‌. അമേരിക്കയിലെ സാമ്പത്തിക നടപടികള്‍ ഇന്ത്യന്‍ കശുവണ്ടി കയറ്റുമതിയെ പ്രതികൂലമായി ബാധിക്കാന്‍ ഇടയുള്ളതിനാല്‍ കശുവണ്ടി വിലയുടെ കാര്യത്തില്‍ അനിശ്‌ചിതത്വം നിലനില്‍ക്കുന്നുണ്ട്‌. പൊതുവിപണിയില്‍ നിന്നും കശുവണ്ടി സംഭരിക്കുന്നതിന്‌ തറവില നിശ്‌ചയിച്ച്‌ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന്‌ കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
എ.വി. പ്രകാശന്‍ നടുവില്‍
ആലക്കോട്‌

Ads by Google
Advertisement
Thursday 08 Jan 2026 04.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW