Thursday, March 12, 2026 Last Updated 45 Min 14 Sec ago English Edition
Todays E paper
Ads by Google
Thursday 08 Jan 2026 04.47 AM

മഹിളാ അസോ. ജില്ലാ സമ്മേളനം; ആവേശമായി വിളംബര ഘോഷയാത്ര

uploads/news/2026/01/819647/2.jpg

ശ്രീകണ്‌ഠാപുരം: കമ്മ്യൂണിസ്‌റ്റ് കര്‍ഷക പോരാട്ടത്തിന്റെ സമരനായികയായ ചെറിയമ്മയുടെ പോരാട്ട ഭൂമിയില്‍ നടക്കുന്ന ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന്റെ തുടക്കംകുറിച്ച്‌ അവേശകരമായ വിളംബര ഘോഷയാത്ര നടന്നു. മുത്തുക്കുടകളുടെയും ബാന്‍ഡ്‌ മേളങ്ങളുടെയും അകമ്പടിയോടെ നൂറുകണക്കിന്‌ മഹിളാ പ്രവര്‍ത്തകര്‍ വിളംബര ഘോഷയാത്രയില്‍ അണിനിരന്നു.
ശ്രീകണ്‌ഠപുരം ഗവണ്‍മെന്റ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത്‌ നിന്ന്‌ ആരംഭിച്ച വിളംബര ഘോഷയാത്ര ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ എം.വി സരള ഫ്‌ലാഗ്‌ ഓഫ്‌ ചെയ്‌തു. ശ്രീകണ്‌ഠപുരം ഏരിയ പ്രസിഡന്റ്‌ കെ.വി ഗീത അധ്യക്ഷയായി. സെക്രട്ടറി കെ.കെ ശൈലജ സ്വാഗതം പറഞ്ഞു. സംസ്‌ഥാന കമ്മറ്റിയംഗം ടി.കെ സുലേഖ, ജില്ലാ എക്‌സിക്യൂട്ടീവ്‌ അംഗം കെ.കെ രത്നകുമാരി, ജില്ലാ കമ്മറ്റിയംഗം പി.വി ശോഭനി തുടങ്ങിയവര്‍ സംസാരിച്ചു.

Ads by Google
Advertisement
Thursday 08 Jan 2026 04.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW