Wednesday, March 11, 2026 Last Updated 52 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 08 Jan 2026 04.46 AM

അധ്യാപക ദ്രോഹ നടപടികള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കണം: കെ.പി.എസ്‌.ടി.എ

uploads/news/2026/01/819645/4.jpg

മുക്കം: അധ്യാപക ദ്രോഹ നടപടികള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന്‌ കെ.പി.എസ്‌.ടി.എ സമ്മേളനം ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു. അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കാതെയും, ഉച്ചഭക്ഷണ തുക കുടിശികയാക്കി പ്രധമധ്യാപകരെ കടക്കെണിയിലാക്കിയും, ക്ഷാമബത്ത കുടിശികയും ശമ്പള പരിഷ്‌കരണ കുടിശികയും നല്‍കാതെയും ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിക്കാതെയും പങ്കാളിത്തപെന്‍ഷന്‍ പിന്‍വലിക്കാതെയും കെ ടെറ്റ്‌ വിഷയത്തില്‍ അധ്യാപകര്‍ക്ക്‌ പ്രതികൂലമായി ഉത്തരവിറക്കുകയും, മെഡിസെപ്പ്‌ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്‌ ഏകപക്ഷീയമായ തീരുമാനങ്ങള്‍ അടിച്ചേല്‍പിച്ചുമുള്ള അധ്യാപക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണം എന്നിവയാണ്‌ ആവശ്യങ്ങള്‍.
ഉപജില്ല പ്രസിഡന്റ്‌ ജോളി ജോസഫ്‌ അധ്യക്ഷത വഹിച്ചു. റവന്യു ജില്ലാ പ്രസിഡന്റ്‌ ബിനു ടി.ടി ഉദ്‌ഘാടനം ചെയ്‌തു. സംസ്‌ഥാന സമിതിയംഗം സുധീര്‍കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. സര്‍വ്വീസില്‍ നിന്ന്‌ വിരമിക്കുന്ന ഉപജില്ല പ്രസിഡന്റ്‌ ജോളി ജോസഫിന്‌ ഉപജില്ലാ കമ്മറ്റി ഉപഹാരം നല്‍കി. ജില്ലാ ജോ. സെക്രട്ടറി ഷറീന ബി ഉപജില്ല സെക്രട്ടറി മുഹമ്മദ്‌ അലി ഇ.കെ വിദ്യാഭ്യാസ ജില്ല വൈസ്‌ പ്രസിഡന്റ്‌ സിറില്‍ ജോര്‍ജ്‌ ഉപജില്ല വൈസ്‌ പ്രസിഡന്റ്‌ ബിജു വി. ഫ്രാന്‍സിസ്‌ എന്നിവര്‍ സംസാരിച്ചു.
ഉപജില്ലയുടെ പുതിയ ഭാരവാഹികളായി ജോയി ജോര്‍ജ്‌ (പ്രസിഡന്റ്‌) മുഹമ്മദ്‌ അലി ഇ.കെ (സെക്രട്ടറി) ബിന്‍സ്‌ പി. ജോണ്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. റവന്യൂ ജില്ലാ ജോ. സെക്രട്ടറി സിജു പി വരണാധികാരിയായിരുന്നു.

Ads by Google
Advertisement
Thursday 08 Jan 2026 04.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW