Saturday, March 14, 2026 Last Updated 11 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 08 Jan 2026 04.46 AM

കെ.എസ്‌.എസ്‌.പി.യു പഞ്ചായത്ത്‌ സമ്മേളനം നടത്തി

uploads/news/2026/01/819644/3.jpg

മുക്കം: കേരള സ്‌റ്റേറ്റ്‌ സര്‍വീസ്‌ പെന്‍ഷനേഴ്‌സ് യൂണിയന്‍ കാരശേരി പഞ്ചായത്ത്‌ സമ്മേളനം ആശ്വാസ ഓഡിറ്റോറിയത്തില്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി. അബ്‌ദുല്‍ അക്‌ബര്‍ ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ ബി. അലിഹാസന്‍ അധ്യക്ഷനായി.
കൈത്താങ്ങ്‌ സാമ്പത്തിക സഹായ വിതരണം കെ.എസ്‌.എസ്‌.പി.യു ജില്ലാ ജോയിന്റ്‌ സെക്രട്ടറി വി. വീരാന്‍കുട്ടി ഉദ്‌ഘാടനം ചെയ്‌തു. ബ്ലോക്ക്‌ കമ്മിറ്റി പ്രസിഡന്റ്‌ കെ. അബ്‌ദുറഹ്‌മാന്‍, കമ്മറ്റി അംഗങ്ങളായ കെ.പി മുഹമ്മദ്‌, എ.പി മുരളീധരന്‍, പഞ്ചായത്ത്‌ കമ്മിറ്റി സെക്രട്ടറി കെ.സി അബ്‌ദുസമദ്‌, ട്രഷറര്‍ മുഹമ്മദ്‌ കക്കാട്‌, പി. അബ്‌ദുല്‍ ഖാദര്‍ എം ഉണ്ണികൃഷ്‌ണന്‍, ടി.ഹംസക്കോയ തങ്ങള്‍,സി.എം.പ്രേമി, സി.രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികള്‍: സി. രവീന്ദ്രന്‍ (പ്രസി.), പി. അബ്‌ദുല്‍ ഖാദര്‍ (സെക്ര.), എം ഉണ്ണികൃഷ്‌ണന്‍ (ട്രഷറര്‍), ടി. ഹംസക്കോയ തങ്ങള്‍, എം.പി പുഷ്‌പ, കെ. മുഹമ്മദ്‌ (വൈ: പ്രസി.), മുഹമ്മദ്‌ കക്കാട്‌, സി. ദേവരാജന്‍, കെ. രവീന്ദ്രന്‍ (ജോ. സെക്ര.), മഞ്ചറ അഹമ്മദ്‌ കുട്ടി, എം. അബ്‌ദുറഹിമാന്‍ (ഓഡിറ്റര്‍മാര്‍).

Ads by Google
Advertisement
Thursday 08 Jan 2026 04.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW