Wednesday, March 11, 2026 Last Updated 20 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 08 Jan 2026 04.46 AM

അശ്വമേധം 7.0: കുഷ്‌ഠരോഗ നിര്‍ണയ ഭവന സന്ദര്‍ശന പരിപാടിക്ക്‌ തുടക്കം

uploads/news/2026/01/819643/2.jpg

കോഴിക്കോട്‌: ആരോഗ്യ വകുപ്പ്‌ നടത്തുന്ന അശ്വമേധം 7.0 കുഷ്‌ഠരോഗ നിര്‍ണയ ഭവന സന്ദര്‍ശന യജ്‌ഞത്തിന്‌ ജില്ലയില്‍ തുടക്കം. ജില്ലാതല ഉദ്‌ഘാടനം രാമനാട്ടുകര മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കല്ലട മുഹമ്മദ്‌ അലി നിര്‍വഹിച്ചു. കുഷ്‌ഠരോഗം തിരിച്ചറിയാത്തതിനാല്‍ ചികിത്സ ലഭിക്കാതെ കഴിയുന്നവരെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുകയാണ്‌ ജനുവരി 20 വരെ തുടരുന്ന ക്യാമ്പയിന്റെ ലക്ഷ്യം. രാമനാട്ടുകര കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ രാമനാട്ടുകര മുനിസിപ്പാലിറ്റി വൈസ്‌ ചെയര്‍പേഴ്‌സണ്‍ വി.മിഥുഷ അധ്യക്ഷയായി.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.കെ.രാജാറാം മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. വി.ആര്‍. ലതിക, വാര്‍ഡ്‌ കൗണ്‍സിലര്‍മാരായ കെ.പി.നാസര്‍, സുധീഷ്‌ കുമാര്‍, ഫൈസല്‍ പള്ളിയാലില്‍, നഗരസഭ ക്‌്ളീന്‍ സിറ്റി മാനേജര്‍ ഷജില്‍ കുമാര്‍, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ്‌ മീഡിയ ഓഫീസര്‍ ഡോ. എല്‍.ഭവില, ടെക്‌നിക്കല്‍ അസിസ്‌റ്റന്റുമാരായ എന്‍.സുരേന്ദ്രന്‍, എം.പ്രമോദ്‌, ഒളവണ്ണ സാമൂഹ്യാരോഗ്യ കേന്ദ്രം സൂപ്പര്‍വൈസര്‍ പത്മനാഭന്‍, രാമനാട്ടുകര കുടുംബാരോഗ്യ കേന്ദ്രം ഇന്‍സ്‌പെക്‌ടര്‍ സൂരജ്‌ എന്നിവര്‍ സംസാരിച്ചു. ഫറോക്ക്‌ റെഡ്‌ നഴ്‌സിങ്‌ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ബോധവല്‍ക്കരണ സ്‌കിറ്റ്‌, ആരോഗ്യ പ്രവര്‍ത്തകര്‍ അവതരിപ്പിച്ച ബോധവത്‌ക്കരണ തെരുവ്‌ നാടകം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.
ക്യാമ്പയിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകരും പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകരും വീടുകള്‍ സന്ദര്‍ശിച്ച്‌ കുഷ്‌ഠരോഗ ലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്തി പരിശോധനയ്‌ക്ക് വിധേയരാക്കും. ഒരു ആശാപ്രവര്‍ത്തകയും ഒരു പുരുഷവളണ്ടിയറും ചേര്‍ന്നാണ്‌ വീടുകള്‍ സന്ദര്‍ശിക്കുക. പരിപാടിയുമായി ബന്ധപ്പെട്ട്‌ 4,070 വളണ്ടിയര്‍മാര്‍ക്ക്‌ പരിശീലനം നല്‍കിയിട്ടുണ്ട്‌. ആരോഗ്യ വകുപ്പ്‌, ദേശീയ ആരോഗ്യ ദൗത്യം, തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ്‌ പരിപാടികള്‍ സംഘടിപ്പിക്കുന്നത്‌.

Ads by Google
Advertisement
Thursday 08 Jan 2026 04.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW