Wednesday, March 11, 2026 Last Updated 55 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 08 Jan 2026 04.46 AM

കേരള സ്‌റ്റാര്‍ട്ടപ്പ്‌ ഫെസ്‌റ്റിന്‌ തുടക്കം

uploads/news/2026/01/819642/1.jpg

കോഴിക്കോട്‌: രാജ്യത്തെ ആദ്യ ലൈഫ്‌ സ്‌കൂളായ കാലിഫിന്റെ സഹകരണത്തോടെ കേരള എക്കണോമിക്‌ ഫോറം സംഘടിപ്പിക്കുന്ന കേരള സ്‌റ്റാര്‍ട്ടപ്പ്‌ ഫെസ്‌റ്റ് 26ന്‌ തുടക്കം.. കോഴിക്കോട്‌ ബീച്ചിലെ ആസ്‌പിന്‍ കോര്‍ട്ട്‌യാര്‍ഡില്‍ സ്‌റ്റാര്‍ട്ടപ്പ്‌ ഫെസ്‌റ്റ് ആയിരം യുവസംരഭകര്‍ ഒരുമിച്ച്‌ വെളിച്ചം തെളിച്ചാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. 50 സംരംഭകരാണ്‌ 15 തീമുകളില്‍ രണ്ട്‌ ദിവസങ്ങളിലായി സംവദിക്കുന്നത്‌. 2000ത്തില്‍ പരം യുവസംരംഭകര്‍ സംബന്ധിക്കുന്നുണ്ട്‌.
ഇവര്‍ക്ക്‌ സംരംഭക പ്രമുഖരുമായി പരിചയപ്പെടാനും അനുഭവങ്ങളും പാഠങ്ങളും പകര്‍ന്നെടുക്കാനുമാണ്‌ ഫെസ്‌റ്റ് അവസരം നല്‍കുന്നത്‌. നിരവധി യുവസംരംഭകര്‍ ആരംഭിച്ച സംരംഭങ്ങളുടെ പ്രദര്‍ശനവും അവയുടെ വില്‍പ്പനയും 30ഓളം സ്‌റ്റാളുകളിലായി ഫെസ്‌റ്റില്‍ നടക്കുന്നുണ്ട്‌. കോഴിക്കോട്‌ മെയര്‍ ഒ. സദാശിവന്‍, കാലിക്കറ്റ്‌ മാനേജ്‌മെന്റ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ മുല്‍കി നിത്യാനന്ദ കമ്മത്ത്‌ എന്നിവര്‍ വിശിഷ്‌ടാതിഥിയായി. കേരള എക്കണോമിക്‌ ഫോറം ഡയറക്‌ടര്‍ സി.എസ.്‌ മുഹമ്മദ്‌ സഹല്‍ അധ്യക്ഷത വഹിച്ചു. കേരള സ്‌റ്റാര്‍ട്ടപ്പ്‌ ഫെസ്‌റ്റ് ചീഫ്‌ ക്യുറേറ്റര്‍ ഡോ. അംജദ്‌ വഫ സ്വാഗതം പറഞ്ഞു.
രണ്ടാം ദിവസമായ ഇന്ന്‌ മാത്യു ജോസഫ്‌, അജില്‍ മുഹമ്മദ്‌ ഹൈലൈറ്റ്‌, ഉമര്‍ അബ്‌ദുസ്സലാം, ഓര്‍വെല്‍ ലയണല്‍ ലക്ഷ്യ, അഡ്വ. സി.എസ്‌. ഹാശിം വഫ, സി എ അജ്‌മല്‍ മുഹാജിര്‍, സി.എസ.്‌ സഹല്‍, റമീസ്‌ അലി, ഹുദൈഫ്‌ കെ വി, അസ്‌ഹര്‍ മൗസി, ജയ്‌സല്‍ അലി, പി. അബ്‌ദുല്‍ മജീദ്‌, ലഈഖ്‌ അലി, ഡോ. അംജദ്‌ വഫ, അഫ്‌താബ്‌ റഹ്‌മാന്‍, അനീസ്‌ പൂവത്തി, ശാന്‍, ഫാതിമ, അഖില്‍ ജിജോ, മിന്‍ഹാജ്‌, അരുണ്‍ പാടിപ്പൊയില്‍, കൈഫ്‌ മുഹമ്മദ്‌ തുടങ്ങിയവര്‍ സംസാരിക്കും.

Ads by Google
Advertisement
Thursday 08 Jan 2026 04.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW