Thursday, March 12, 2026 Last Updated 1 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 09.06 AM

പമ്പാതീരം ഭക്‌തിസാന്ദ്രമാക്കിയ രുക്‌മാംഗദ ചരിതം

uploads/news/2026/01/819499/1.jpg

അയിരൂര്‍: ഏകാദശീവ്രത മാഹാത്മ്യം വിവരിക്കുന്ന രുക്‌മാംഗദ ചരിതം കഥകളിയാല്‍ ധന്യമായ രാവായിരുന്നു ഇന്നലെ പമ്പാ മണല്‍പ്പുറത്ത്‌. സമാകാലിക കഥകളി രംഗത്തെ പ്രഗത്ഭ നടന്‍മാരില്‍ ഒരാളായ കോട്ടയ്‌ക്കല്‍ കേശവന്‍ കുണ്ഡലായരുടെ അഴകുള്ള പച്ച വേഷം ആയിരുന്നു ഇന്നലത്തെ ആകര്‍ഷണീയത്‌. നാടകീയത മുറ്റിയ രംഗങ്ങളില്‍ രുക്‌മാംഗദനായി വേഷമിട്ട കുണ്ഡലായരും മോഹിനിയായി അരങ്ങിലെത്തിയ മാര്‍ഗി വിജയകുമാറും ശ്രദ്ധേയമായ അഭിനയമാണ്‌ കാഴ്‌ച്ച വെച്ചത്‌. കലാമണ്ഡലം ജയപ്രകാശിന്‍റെ പാട്ട്‌ പമ്പാതീരത്തെ സംഗീതലഹരിയില്‍ ആറാടിച്ചു.
രാവിലെ 10 ന്‌ നടന്ന കഥകളി പഠനകളരി എം. എ. കബീര്‍ ഉദ്‌ഘാടനം ചെയ്‌തു. ജോണ്‍സണ്‍ മാത്യു അധ്യക്ഷത വഹിച്ചു. എസ്‌. അജിത്‌ റാന്നി, ദിലീപ്‌ അയിരൂര്‍ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായി മുദ്രാ പരിചയം നടന്നു. കലാമണ്ഡലം ഹരികൃഷ്‌ണന്‍, കലാമണ്ഡലം അനന്ദു, ആര്‍. എല്‍. വി. മഹാദേവന്‍ കലാമണ്ഡലം അജയ്‌ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന്‌ ഹയര്‍സെക്കന്‍ഡറി ക്ലാസിലെ മലയാള പാഠഭാഗം കേശിനീമൊഴി (നളചരിതം) കഥകളി അരങ്ങേറി.

പഠനക്കളരിയില്‍
ത്രിദിന അന്താരാഷ്‌ട്ര
സെമിനാര്‍

ഇന്നു മുതല്‍ മൂന്നു ദിനം കഥകളിമേളയുടെ ഭാഗമായി പകല്‍ അന്താരാഷ്ര്‌ട സെമിനാര്‍ നടക്കും. ഇലന്തൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ്‌ സയന്‍സ്‌ കോളേജ്‌, പത്തനംതിട്ട കാതോലിക്കേറ്റ്‌ കോളേജ്‌, കോഴഞ്ചേരി സെന്റ്‌ തോമസ്‌ കോളേജ്‌ എന്നീ കലാലയങ്ങളിലെ മലയാള വിഭാഗങ്ങളുടെ സംയുക്‌ത പങ്കാളിത്തത്തിലാണ്‌ സെമിനാര്‍ നടക്കുന്നത്‌.
കേരള സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജു നാരായണ സ്വാമിയാണ്‌ ഉദ്‌ഘാടകന്‍. കലാനിരൂപകനും എഴുത്തുകാരനുമായ ഡോ. എതിരന്‍ കതിരവന്‍ സെമിനാറില്‍ ആമുഖ പ്രഭാഷണം നടത്തും. പ്ര?ഫ. മാലൂര്‍ മുരളീധരന്‍ അദ്ധ്യക്ഷം വഹിക്കും

Ads by Google
Advertisement
Wednesday 07 Jan 2026 09.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW