Wednesday, March 11, 2026 Last Updated 22 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 09.04 AM

ജലവിതരണത്തില്‍ പ്രതിസന്ധി പൈപ്പും വെള്ളവുമുണ്ട്‌; ശേഖരിക്കാന്‍ ടാങ്കില്ല

അടൂര്‍: ജലസ്രോതസുകളില്‍നിന്ന്‌ വെള്ളമെത്തിച്ച്‌ വിതരണത്തിനുള്ള സംവിധാനം ഒരുക്കാതെ പൈപ്പുകള്‍ ഇട്ട്‌ ജല്‍ജീവന്‍ പദ്ധതികള്‍. എവിടെനിന്ന്‌ വെള്ളം എടുത്ത്‌ വിതരണം നടത്തണമെന്നതു സംബന്ധിച്ച്‌ വ്യക്‌തതയുമില്ല.
ടാങ്കുകളുടെ പണികള്‍ വൈകുന്നതാണ്‌ കാരണം. ഏഴംകുളം പഞ്ചായത്തില്‍ കൈതപ്പറമ്പ്‌ കുന്നത്ത്‌ മലയിലാണ്‌ ടാങ്ക്‌ നിര്‍മ്മി ക്കാന്‍ സ്‌ഥലം ഏറ്റെടുത്തിരിക്കുന്നത്‌. 10 ന്‌ ഇവിടത്തെ ടാങ്കിന്റെ നിര്‍മ്മാണം ആരംഭിക്കുമെന്ന്‌ ഏഴംകുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ.എ ലത്തീഫ്‌ പറഞ്ഞു. കടമ്പനാട്‌ പഞ്ചായത്തില്‍ മലങ്കാവിലാണ്‌ ടാങ്ക്‌ പണിയാന്‍ ഉദ്ദേശിക്കുന്നത്‌.
ഇവിടെ വാട്ടര്‍ അതോറിറ്റിയുടെ ജല ശുദ്ധീകരണ സംവിധാനവും ടാങ്കും നിലവിലുണ്ട്‌. പള്ളിക്കല്‍ പ ഞ്ചായത്തില്‍ പാറക്കൂട്ടം ഭാഗത്താണ്‌ സ്‌ഥലം കണ്ടെത്തിയത്‌. തെങ്ങുംതറയിലും സ്‌ഥലം കണ്ടെത്തിയിട്ടുണ്ട്‌.മിക്കയിടത്തും ടാങ്ക്‌ നിര്‍മ്മിക്കാന്‍ കരാര്‍ എടുത്തിട്ടുണ്ട്‌. എന്നാല്‍ കരാര്‍ എടുത്തവര്‍ പണികള്‍ ആരംഭിക്കാന്‍ വൈകുന്നു.

അടൂര്‍: ജില്ലയിലെ തന്നെ ഏറ്റവും വലിയ പഞ്ചായത്തായ അടൂരിലെ പള്ളിക്കലില്‍ കുടിവെള്ളക്ഷാമം രൂക്ഷം. ചക്കന്‍, ചിറമല, തോട്ടുവ, ചെറുകുന്നം, കൈതയ്‌ക്കല്‍, പള്ളിക്കല്‍, പാറക്കൂട്ടം, മുണ്ടപ്പള്ളി എന്നിവിടങ്ങളിലാണ്‌ കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്നത്‌.
ജല്‍ജീവന്‍ പദ്ധതിപ്രകാരം പൈപ്പുകള്‍ സ്‌ഥാപിച്ചെങ്കിലും ടാങ്കിന്റെയും ജല ശുദ്ധീകരണ സംവിധാനത്തിന്റെയും പണികള്‍ ആരംഭിച്ചില്ല.
പതിനാറാം വാര്‍ഡിലെ പാറക്കൂട്ടം ഭാഗത്ത്‌ പ്രധാന ടാങ്ക്‌ നിര്‍മിക്കാനായി 20 സെന്റ്‌ സ്‌ഥലം വാങ്ങിയെങ്കിലും പണി ആരംഭിച്ചില്ല. പള്ളിക്കല്‍ വലിയ പ്രദേശമായതിനാല്‍ മറ്റ്‌ രണ്ടിടത്തുകൂടി ചെറിയ ടാങ്ക്‌ നിര്‍മ്മിക്കേണ്ടതു ണ്ട്‌. അതിന്‌ സ്‌ഥലം വാങ്ങിയിട്ടില്ല. പള്ളിക്കല്‍ വില്ലേജ്‌ ഭാഗത്ത്‌ പലയി ടത്തും അടൂര്‍ വാട്ടര്‍ അതോറിറ്റിയുടെ വെള്ളം എത്തുന്നില്ല. ജര്‍മ്മന്‍ സാങ്കേതിക വിദ്യയില്‍ റോഡ്‌ നിര്‍മ്മിച്ചപ്പോള്‍ ജലവിതരണ പൈപ്പ്‌ പൊട്ടിയിരുന്നു.
എന്നാല്‍ ഇതിന്റെ തകരാര്‍ പരിഹരിക്കാന്‍ കഴിയാതെ വന്നതോടെ പള്ളിക്കല്‍, കൈതയ്‌ ക്കല്‍, പയ്യനല്ലൂര്‍ ഭാഗങ്ങളില്‍ വെള്ളം എത്തുന്നില്ല.
ഇതോടെ കിലോമീറ്ററുകള്‍ സഞ്ചരിച്ച്‌ തലച്ചുമടായും ദൂരെനിന്ന്‌ കന്നാസുകളില്‍ വെള്ളം നിറച്ച്‌ വാഹനങ്ങളിലുമാണ്‌ എത്തിക്കുന്നത്‌.
കാര്‍ഷികഗ്രാമം കൂടിയായ പള്ളിക്കല്‍ പഞ്ചായത്തിലെ കൃഷികളും കടുത്ത വേനലില്‍ നശിക്കുന്നുണ്ട്‌. വയലുകള്‍ പലതും വറ്റിവരണ്ട നിലയിലാണ്‌. ഇത്‌ മൂലം യഥാസമയം കൃഷിയിറക്കാനും കര്‍ഷകര്‍ക്കു കഴിയുന്നില്ല.

Ads by Google
Advertisement
Wednesday 07 Jan 2026 09.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW