Thursday, March 12, 2026 Last Updated 18 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 09.04 AM

തടിയൂര്‍ പാലോലിക്കാവ്‌ ദേവീക്ഷേത്രത്തില്‍ ഉത്സവത്തിന്‌ ഇന്നു തുടക്കം

കോഴഞ്ചേരി: തടിയൂര്‍ കാവുംമുക്ക്‌ പാലോലിക്കാവ്‌ ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്‌ ബുധനാഴ്‌ച തുടക്കം കുറിക്കും. ഉത്സവ ദിവസങ്ങളില്‍ രാവിലെ അഞ്ചിന്‌ നടതുറപ്പ്‌, നിര്‍മാല്യ ദര്‍ശനം, അഭിഷേകം, മലര്‍ നിവേദ്യം, 5.45 ന്‌ ഉഷ നിവേദ്യം, ആറിന്‌ ഗണപതിഹോമം, 6.30ന്‌ എതൃത്ത പൂജ, ഏഴിന്‌ശ്രീ ബലി, എട്ടിന്‌ ഭാഗവത പാരായണം, ഒന്‍പതിന്‌ ഉച്ചപൂജ. ഒന്നിന്‌ അന്നദാനം. വൈകിട്ട്‌ അഞ്ചിന്‌ നടതുറപ്പ്‌, ഏഴിന്‌ ദീപാരാധന, 7 15ന്‌ അത്താഴപൂജ എന്നിവ നടക്കും.
ഇന്നു രാവിലെ 9.30 നും 10.30 നും മധ്യേ തന്ത്രി പറമ്പൂരില്ലത്ത്‌ ത്രിവിക്രമന്‍ നാരായണന്‍ ഭട്ടതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റ്‌. 11.30 ന്‌ ആധ്യാത്മിക പ്രഭാഷണം, രാത്രി എട്ടിന്‌എഴുമറ്റൂര്‍ ശിവശക്‌തി ഭജന്‍സിന്റെ ഭജന. എട്ടിന്‌ രാവിലെ 11.30ന്‌ ആധ്യാത്മിക പ്രഭാഷണം. വൈകിട്ട്‌ നാലിന്‌ പാലോലിക്കാവ്‌ ക്ഷേത്രത്തില്‍നിന്നും പുത്തേഴം ശ്രീ ശങ്കരോദയം ക്ഷേത്രത്തിലേക്കു പുറപ്പെടുന്ന പൊങ്കാല നിവേദ്യ ദ്രവ്യസ്വീകരണ ഘോഷയാത്ര, 5.15ന്‌ ശങ്കരോദയം മഹാദേവക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച്‌ ശ്രീ വിരാട്‌ വിശ്വകര്‍മ്മ ക്ഷേത്രം, മണ്ണൂര്‍ മഠം, മുളവേലിക്കുഴി, കാട്ടുപുരയിടം വഴി ക്ഷേത്രത്തില്‍ എത്തിച്ചേരും. രാത്രി ഏട്ടിന്‌ ഗാനമേള. ഒന്‍പതിന്‌ രാവിലെ എട്ടിന്‌ ക്ഷേത്രത്തില്‍ നടക്കുന്ന പൊങ്കാല പ്രമോദ്‌ നാരായണന്‍ എംഎല്‍എ ഉദ്‌ഘാടനം ചെയ്യും. ക്ഷേത്ര സമിതി പ്രസിഡന്റ്‌ പി.എസ്‌. നായര്‍ അധ്യക്ഷത വഹിക്കും. 8.30ന്‌ പണ്ടാര അടുപ്പിലേക്ക്‌ മേല്‍ശാന്തി സുരേന്ദ്ര ശര്‍മ അഗ്നിപകരും. 11.15ന്‌ കടയാര്‍ ശ്രീലക്ഷ്‌മി നാരായണീയ സമിതിയുടെ നാരായണീയ പാരായണം. രാത്രി 7.30ന്‌ സൂഫി ഇസ്ലാമിക്‌ ബോര്‍ഡ്‌ സംസ്‌ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ ആധ്യാത്മിക പ്രഭാഷണം. 10 ന്‌ രാവിലെ 11.30ന്‌ പ്രഭാഷണം. രാത്രി എട്ടിന്‌ കീഴില്ലം ഉണ്ണികൃഷ്‌ണനും സംഘവും അവതരിപ്പിക്കുന്ന മുടിയേറ്റ്‌. 11ന്‌ രാവിലെ ഒന്‍പതിന്‌ ശ്രീഭൂതബലി 9.45 ന്‌ ഉച്ചപൂജ 10 ന്‌ ഉച്ച ശ്രീബലി. 10.30 ന്‌ കാവില്‍ നൂറും പാലും. രാത്രി 8 30 ന്‌ അമ്പലപ്പുഴ സുരേഷ്‌ വര്‍മ്മയുടെ ഓട്ടന്‍തുള്ളല്‍ 10.30 ന്‌ ശ്രീഭൂതബലി, 10.45ന്‌ പള്ളിവേട്ട. 12ന്‌ രാവിലെ 7.30ന്‌ പന്തീരടിപൂജ, 12ന്‌ സമൂഹസദ്യ. വൈകിട്ട്‌ നാലിന്‌ ആറാട്ട്‌ ബലി, നാല്‌ മുപ്പതിന്‌ കൊടിയിറക്ക്‌, ആറാട്ട്‌ പുറപ്പാട്‌, ക്ഷേത്രക്കുളത്തില്‍ ആറാട്ട്‌, 5.30ന്‌ ആറാട്ട്‌ വരവ്‌, സേവ. വൈകിട്ട്‌ 6.30ന്‌ പഞ്ചവിംശതി കലശാഭിഷേകം. 8.15ന്‌ ആശ കൊട്ടി നടയടപ്പ്‌. 8.30ന്‌ കണ്ണന്‍ ജി.നാഥിന്റെ ഭക്‌തി സംഗീതസന്ധ്യ എന്നിവ നടക്കുമെന്ന്‌ ക്ഷേത്ര ഭാരവാഹികളായ പി.ആര്‍. രാമചന്ദ്രന്‍ നായര്‍, കെ.പി. ശശിധരന്‍ നായര്‍, കെ. രാജപ്പന്‍ നായര്‍, എ.ജി. രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ അറിയിച്ചു.

Ads by Google
Advertisement
Wednesday 07 Jan 2026 09.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW