Wednesday, March 11, 2026 Last Updated 5 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 09.04 AM

പൊട്ടിവീണ വൈദ്യുതിക്കമ്പിയില്‍നിന്ന്‌ ഷോക്കേറ്റ്‌ പശുക്കിടാവ്‌ ചത്തു

uploads/news/2026/01/819487/3.jpg

വൈക്കം: പാടശേഖരത്തില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്നു ഷോക്കേറ്റ്‌ മൂന്നുവയസ്‌ പ്രായമുള്ള പശുക്കിടാവ്‌ ചത്തു. ഇന്നലെ വൈകിട്ട്‌ മറവന്‍തുരുത്ത്‌ വാളമ്പള്ളിച്ചാല്‍ പാടശേഖരത്തിലാണ്‌ സംഭവം.
മറവന്‍തുരുത്ത്‌ ബിനു ഭവനത്തില്‍ കെ. ബിനുവിന്റെ ഉടമസ്‌ഥതയിലുള്ള വെച്ചൂര്‍ ഇനത്തില്‍പ്പെട്ട പശുക്കിടാവാണു ചത്തത്‌.
ഞായറാഴ്‌ച രാവിലെ ഒരു പശുവിനെയും രണ്ട്‌ കിടാക്കളെയും തീറ്റക്കായി പാടശേഖരത്തില്‍ കെട്ടിയത്‌. വൈകിട്ട്‌ 5.30ന്‌ വീട്ടുകാര്‍ തിരികെ അഴിക്കാന്‍ ചെന്നപ്പോഴാണ്‌ ഒരു പശുക്കിടാവ്‌ ചത്ത്‌ കിടക്കുന്ന നിലയില്‍ കാണപ്പെട്ടത്‌.
കഴുത്തിന്‌ ചുറ്റും വൈദ്യുതാഘാതമേറ്റ കരുവാളിച്ച പാടുണ്ടായിരുന്നതിനെ തുടര്‍ന്ന്‌ നോക്കിയപ്പോഴാണ്‌ വൈദ്യുതി ലൈന്‍ പൊട്ടിക്കിടക്കുന്നത്‌ കണ്ടത്‌. ഉടന്‍ തന്നെ കെഎസ്‌ഇബി അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന്‌ അവരെത്തി വൈദ്യുതി ലൈന്‍ ഓഫ്‌ ചെയ്‌തതിനുശേഷമാണ്‌ ചത്ത പശുക്കിടാവിനെ അവിടെനിന്നു നീക്കിയത്‌.

Ads by Google
Advertisement
Wednesday 07 Jan 2026 09.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW