Wednesday, March 11, 2026 Last Updated 0 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 09.04 AM

കര്‍ഷകക്കൂട്ടായ്‌മയുടെ തരിശുനിലത്തിലെ കൃഷിക്ക്‌ നൂറുമേനി വിളവ്‌

uploads/news/2026/01/819484/4.jpg

വൈക്കം: കഴിഞ്ഞ 35 വര്‍ഷമായി കൃഷിചെയ്യാതെ തരിശായി കിടന്ന തലയാഴം പഞ്ചായത്തിലെ മൂലേക്കരി പാടശേഖരത്തില്‍ കര്‍ഷക കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ നടത്തിയ വര്‍ഷ കൃഷിക്ക്‌ നൂറുമേനി വിളവ്‌. മുന്‍ പഞ്ചായത്തംഗം പ്രീജു കെ.ശശിയുടെ നേതൃത്വത്തിലുള്ള കര്‍ഷക കൂട്ടായ്‌മയാണ്‌ 60 ഏക്കര്‍ സ്‌ഥലത്ത്‌ നെല്‍വിത്ത്‌ പാകി മികച്ച വിളവ്‌ സ്വന്തമാക്കിയത്‌. കൃഷിയെക്കുറിച്ച്‌ വ്യക്‌തമായ ധാരണയുള്ള കര്‍ഷകര്‍ ഒത്തുകൂടിയപ്പോള്‍ അതിന്റെ നേട്ടം ആറുപതോളം കര്‍ഷകര്‍ക്ക്‌ സ്വന്തമായി.
തലയാഴം പഞ്ചായത്തിലെ കൃഷി ചെയ്യാതെ തരിശായി കിടക്കുന്ന മുഴുവന്‍ പാടശേഖരങ്ങളും ഏറ്റെടുത്ത്‌ കൃഷി ചെയ്യാന്‍ കര്‍ഷക കൂട്ടായ്‌മ തയ്യാറാണെന്ന്‌ പ്രീജു കെ.ശശി പറഞ്ഞു. കൃഷിയുടെ വിളവെടുപ്പ്‌ ഉത്സവം തലയാഴം പഞ്ചായത്ത്‌ കൃഷി ഓഫീസര്‍ രേഷ്‌മ ഗോപി ഉദ്‌ഘാടനം ചെയ്‌തു. കര്‍ഷക കൂട്ടായ്‌മ പ്രസിഡന്റ്‌ എം.കെ ഓമനകുട്ടന്‍, പ്രീജു കെ.ശശി, സെക്രട്ടറി ഹാരിഷ്‌ കാലാപള്ളി, വൈസ്‌ പ്രസിഡന്റ്‌ രക്‌തനപ്പന്‍, കെ.വി പ്രസന്നന്‍, ടി.എസ്‌ സജീവ്‌, മുന്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രമേഷ്‌ പി.ദാസ്‌, വി.എസ്‌ ഹരിശങ്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും പിന്തുണയും പ്രത്സാഹനവും ഈ നേട്ടത്തിന്റെ പിന്നിലുണ്ടെന്ന്‌ കര്‍ഷക കൂട്ടായ്‌മ പ്രസിഡന്റ്‌ എം.കെ ഓനമക്കുട്ടന്‍ പറഞ്ഞു.

Ads by Google
Advertisement
Wednesday 07 Jan 2026 09.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW