Wednesday, March 11, 2026 Last Updated 40 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 09.04 AM

വിദ്യാഭ്യാസ മേഖല നേരിടുന്നത്‌ വലിയ വെല്ലുവിളികള്‍: മന്ത്രി പി. രാജീവ്‌

കാഞ്ഞിരപ്പള്ളി: മാനേജ്‌മെന്റ്‌ സ്‌കൂളുകളിലെ അധ്യാപക നിയമനത്തില്‍ എന്‍.എസ്‌.എസിനു ലഭിച്ചിട്ടുള്ള ആനൂകൂല്യം മറ്റു മനേജ്‌മെന്റുകള്‍ക്കും നല്‍കണമെന്നാണ്‌ സര്‍ക്കാരിന്റെ തീരുമാനമെന്ന്‌ മന്ത്രി പി. രാജീവ്‌ പറഞ്ഞു. കാഞ്ഞിരപ്പള്ളി സെന്റ്‌ ഡൊമിനിക്‌സ് കോളേജിലെ വജ്രജൂബിലി ആഘോഷ സമാപന ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ ഒകേ്‌ടാബറില്‍ തന്നെ സുപ്രീം കോടതിയില്‍ വിഷയം അഫിഡവിറ്റായി കൊടുത്തു. നിയമന വിഷയത്തില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചിരിക്കുന്ന അഫിഡവിറ്റില്‍ തീരുമാനമാകുന്നതിന്‌ സര്‍ക്കാര്‍ നാളെ പരാതി നല്‍കും. ഈ പ്രശ്‌നം ഇങ്ങനെ തന്നെ പോകട്ടെയെന്നു കരുതുന്ന മനേജുമെന്റുകളുമുണ്ട്‌ എന്നതുകൂടി കണക്കിലെടുത്ത്‌ മനേജ്‌മെന്റിനോട്‌ ചേര്‍ന്ന്‌ സുപ്രീം കോടതി അനുകൂല നിലപാട്‌ സ്വീകരിച്ചാല്‍ അത്‌ അംഗീകരിക്കപ്പെടുമെന്നാണ്‌ കണക്കാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ മേഖല വലിയ വെല്ലുവിളിയാണു നേരിടുന്നത്‌.
വലിയ മാറ്റമാണുണ്ടായത്‌. വിഷയങ്ങള്‍ നിരന്തരം മാറുന്നു. പരിചിതമല്ലാത്ത പുതിയ വിഷയങ്ങള്‍ വരികയാണ്‌. കോളജുകള്‍ നിലനില്‍ക്കണമെങ്കില്‍ കോഴ്‌സുകള്‍ നിരന്തരം പുതുക്കണം, പുതിയ സിലബസുകള്‍ വരണം. കോളജ്‌ പഠനം കഴിഞ്ഞാലും ജോലിക്കുവേണ്ടി വീണ്ടും പഠിക്കണമെന്നതാണ്‌ നമ്മുടെ വിദ്യാഭ്യാസത്തിന്റെ പ്രശ്‌നമെന്നും മന്ത്രി പറഞ്ഞു.
കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ ബിഷപ്പ്‌ മാര്‍ ജോസ്‌ പുളിക്കല്‍ അധ്യക്ഷത വഹിച്ചു. ചീഫ്‌ വിപ്പ്‌ ഡോ. എന്‍. ജയരാജ്‌ മുഖ്യപ്രഭാഷണം നടത്തി. ആന്റോ ആന്റണി എം.പി, സെബാസ്‌റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ, സിന്‍ഡിക്കേറ്റംഗം ജോജി അലക്‌സ്, കോളേജ്‌ മാനേജര്‍ ഡോ. കുര്യന്‍ താമരശ്ശേരി, പ്രിന്‍സിപ്പല്‍ ഡോ. സീമോന്‍ തോമസ്‌, റിട്ട. സ്‌റ്റാഫ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ഡോ. സി.എ. തോമസ്‌, കോളേജ്‌ യൂണിയന്‍ ചെയര്‍മാന്‍ സാബിര്‍ അലി എന്നിവര്‍ പ്രസംഗിച്ചു. ജയ്‌പൂരില്‍ ഖേലോ ഇന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി മത്സരത്തില്‍ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ മീറ്റ്‌ റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടിയ കോളേജിലെ വിദ്യാര്‍ഥി സി.ബി. ഷിന്റോമോന്‍, മുട്ടാര്‍ ഗ്രാമപഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥി ജോസ്‌ ബോബന്‍, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പരിശീലകന്‍ ജൂലിയസ്‌ കെ. മനയാനി, കായികാധ്യാകന്‍ പ്ര?ഫ. പ്രവീണ്‍ തര്യന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

Ads by Google
Advertisement
Wednesday 07 Jan 2026 09.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW