Wednesday, March 11, 2026 Last Updated 16 Min 36 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 09.04 AM

ചിറക്കടവില്‍ എല്‍.ഡി.എഫ്‌-യു.ഡി.എഫ്‌. സഖ്യമെന്ന്‌ ബി.ജെ.പി.

പൊന്‍കുന്നം : ചിറക്കടവ്‌ പഞ്ചായത്തില്‍ സ്‌റ്റാന്‍ഡിങ്‌ കമ്മറ്റി തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ യുഡിഎഫ്‌ പിന്തുണച്ചതോടെ അവര്‍ തമ്മില്‍ സഖ്യമെന്ന്‌ വെളിവായതായി ബിജെപി ആരോപിച്ചു. എല്ലാ യുഡിഎഫ്‌ അംഗങ്ങളും എല്‍.ഡി.എഫിന്‌ അനുകൂലമായി വോട്ട്‌ ചെയ്‌തു. ഒരു സ്വതന്ത്രന്‍ കൂടി അവര്‍ക്ക്‌ വോട്ട്‌ ചെയ്‌തതോടെ ചിറക്കടവിലെ കക്ഷിനില ഇടതുപക്ഷത്തിന്‌ 14 ബിജെപിക്ക്‌ എട്ട്‌ എന്ന നിലയിലാണെന്ന്‌ ബിജെപി ജില്ലാജനറല്‍സെക്രട്ടറി ജി.ഹരിലാല്‍ ആരോപിച്ചു. 10 അംഗങ്ങളാണ്‌ എല്‍.ഡി.എഫിനുണ്ടായിരുന്നത്‌.
ഒറ്റയ്‌ക്കു മത്സരിച്ചാല്‍ ബി.ജെ.പി സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി തിരഞ്ഞെടുപ്പില്‍ വിജയിക്കും എന്നതാണു ധാരണയ്‌ക്ക് കാരണം എല്‍ഡിഎഫ്‌ സ്‌ഥാനാര്‍ഥികളെ യു.ഡി.എഫ്‌ പിന്തുണച്ചത്‌ അപലപനീയമാണെന്നു ഹരിലാല്‍ പറഞ്ഞു. തിരഞ്ഞെടുപ്പ്‌ സമയത്തു പല വാര്‍ഡുകളിലും ഇടതു വലതു മുന്നണികള്‍ തമ്മില്‍ രഹസ്യ ധാരണ ഉണ്ടായിരുന്നു എന്ന ആരോപണത്തെ ശരി വെക്കുന്നതാണ്‌ ഇപ്പോഴത്തെ ധാരണയെന്നും ആരോപിച്ചു.

Ads by Google
Advertisement
Wednesday 07 Jan 2026 09.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW