Wednesday, March 11, 2026 Last Updated 0 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 09.04 AM

തലയോലപ്പറമ്പില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവിന്റെ കോലം കത്തിച്ചു

തലയോലപ്പറമ്പ്‌: എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിവെള്ളാപ്പള്ളി നടേശന്‌ പിന്തുണ പ്രഖ്യാപിച്ചു കൊണ്ടും അദ്ദേഹത്തിന്റെ ചിത്രത്തില്‍ കരി ഓയില്‍ ഒഴിക്കാന്‍ ആഹ്വാനം ചെയ്‌ത മലപ്പുറത്തെ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവിന്റെ നടപടിയില്‍ പ്രതിഷേധിച്ചും തലയോലപ്പറമ്പില്‍ പ്രതിഷേധ മാര്‍ച്ചും കോലം കത്തിക്കലും നടത്തി.
തലയോലപ്പറമ്പ്‌ എസ്‌ എന്‍ ഡി പി യൂണിയന്റെ സംയുക്‌ത നേതൃത്വത്തിലാണ്‌ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്‌. തലയോലപ്പറമ്പ്‌ പള്ളിക്കവല ജംഗ്‌ഷനില്‍ നിന്നും ആരംഭിച്ച പ്രതിക്ഷേധ മാര്‍ച്ച്‌ മാര്‍ക്കറ്റ്‌ ജംഗ്‌ഷന്‍ ചുറ്റി തലയോലപ്പറമ്പ്‌ സെന്‍ട്രല്‍ ജംഗ്‌ഷനില്‍ സമാപിച്ചു.
തുടര്‍ന്ന്‌ വെള്ളാപ്പള്ളിയുടെ ചിത്രത്തില്‍ കരി ഓയില്‍ ഒഴിക്കാന്‍ ആഹ്വാനം ചെയ്‌ത നേതാവിന്റെ കോലം കത്തിച്ചു.
യൂണിയന്‍ പ്രസിഡന്റ്‌ ഇ. ഡി പ്രകാശന്‍, യൂണിയന്‍ സെക്രട്ടറി എസ്‌. ഡി സുരേഷ്‌ ബാബു, വൈസ്‌ പ്രസിഡന്റ്‌ രഞ്‌ജിത്‌ രാജപ്പന്‍, യു. എസ്‌ പ്രസന്നന്‍, ധന്യ പുരുഷോത്തമന്‍, അമ്പിളി ബിജു, ഗൗതം സുരേഷ്‌, അഭിലാഷ്‌ രാമന്‍ കുട്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
യൂണിയന്റെ കീഴിലുള്ള 30 ഓളം ശാഖകളില്‍ നിന്നും എത്തിയ നൂറുകണക്കിന്‌ പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു.

Ads by Google
Advertisement
Wednesday 07 Jan 2026 09.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW