-->
പീരുമേട്: വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ മേല്‍ക്കൂര നിലംപൊത്തിയതില്‍ വിജിലന്‍സ് പരിശോധന നടത്തി. മേല്‍ക്കൂരയുടെ നിര്‍മാണത്തിലെ അപാകതയാണ് നിലം പൊത്തുവാന്‍ കാരണമായതെന്നാണ് സംശയം. 2015ലാണ് കാര്‍ഷിക മേഖലയായ പൂണ്ടിക്കുളത്ത് യുവതലമുറയുടെ കായിക ഉന്നമനത്തിനായി ഷട്ടില്‍ കോര്‍ട്ട് ഇന്‍ഡോര്‍ സ്‌റ്റേഡിയം എന്ന ആവശ്യം നാട്ടുകാര്‍ ഉന്നയിച്ചത്. ഇതിന്‍ പ്രകാരം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിനായി ജില്ലാ പഞ്ചായത്തംഗം വിജയകുമാരി ഉദയസൂര്യന്‍ 10 ലക്ഷം രൂപ അനുവദിക്കുകയും നിര്‍മാണ പ്രവര്‍ത്തനോദ്‌ഘാടനം നിര്‍വ്വഹിക്കുകയും ചെയ്‌തു. തുടര്‍ന്നു വന്ന ജില്ലാ പഞ്ചായത്തംഗം എസ്.പി രാജേന്ദ്രന്‍ സ്‌റ്റേഡിയത്തിന്റെ മേല്‍ക്കൂരയുടെ നിര്‍മാണം തുടങ്ങുകയും നിര്‍മ്മാണ പുരോഗതിക്കായി 10 ലക്ഷം രൂപ കൂടി അനുവദിക്കുകയും ചെയ്‌തു. എന്നാല്‍ നിര്‍മാണത്തിലെ അപാകതയെ തുടര്‍ന്ന് ജൂലൈ 27 ന് മേല്‍ക്കൂര നിലം പൊത്തുകയായിരുന്നു. പദ്ധതിയിലെ അഴിമതിക്കാര്‍ക്കെതിരെ നടപടികള്‍ ഉണ്ടാവണമെന്ന് കായിക പ്രേമികള്‍ ആവശ്യപെട്ടു.