-->
അടിമാലി: വര്‍ക്ക് ഷോപ്പ് ഉടമയായ പക്ഷാഘാത രോഗിയെ പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ സ്‌റ്റേഷന്‍ മുറ്റത്ത് മര്‍ദിച്ച സംഭവത്തില്‍ നടപടി വൈകുന്നതില്‍ പ്രതിഷേധം. കഴിഞ്ഞ മാസം 30-നായിരുന്നു വര്‍ക്ക് ഷോപ്പ് ഉടമ പുത്തേത്ത് പി.ആര്‍ അനിലിനെ എസ്.എച്ച്.ഒ: സി.വി ലൈജുമോന്‍ സിവില്‍ ഡ്രസില്‍ ആളുകള്‍ കാണ്‍കെ മര്‍ദിച്ചത്. ഒരു പ്രകോപനവും ഇല്ലാതെ രണ്ട് കവിളിലും മാറിമാറി അടിച്ചു എന്നാണ് അനില്‍ പറയുന്നത്. അടിയുടെ ആഘാതത്തില്‍ അനിലിന്റെ കണ്ണാടി തെറിച്ചു പോയി.
സംഭവദിവസം അനിലിന്റെ പിതൃസഹോദരി മരണമടഞ്ഞിരുന്നു. സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ, അനിലിന്റെ ഭാര്യാസഹോദരന്റെ വാഹനത്തില്‍ മറ്റൊരു വാഹനം വന്ന് ഇടിച്ചതുമായി ബന്ധപ്പെട്ട് സ്‌റ്റേഷനില്‍ എസ്.ഐയുടെ മധ്യസ്‌ഥതയില്‍ ചര്‍ച്ച നടന്നിരുന്നു. ഇത് പറഞ്ഞുതീര്‍ക്കുന്നതിനിടെ അനില്‍ ഉച്ചത്തില്‍ സംസാരിച്ചു എന്ന കാരണത്താലാണ് എസ്.എച്ച്.ഒ ലൈജുമോന്‍ മര്‍ദിച്ചത്. ഇതേത്തുടര്‍ന്ന് ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ് അസോസിയേഷന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയിരുന്നു. തുടര്‍ന്ന് ഇടുക്കി ഡിവൈ.എസ്.പി: രാജന്‍ കെ. അരമനയുടെ നേതൃത്വത്തില്‍ അടിമാലി സ്‌റ്റേഷനില്‍ എത്തുകയും അനിലിന്റെ മൊഴി എടുക്കുകയും ചെയ്‌തു. സ്‌റ്റേഷനിലെ സി.സി.ടി.വി പരിശോധിക്കുകയും നിരവധിപേരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് മര്‍ദനം സ്‌ഥിരീകരിക്കുകയും ചെയ്‌തു.
എന്നാല്‍ സി.ഐക്ക് സംരക്ഷണം ഒരുക്കുന്ന സമീപനം നടക്കുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. വിഷയത്തില്‍ സമയബന്ധിതമായി ഉന്നത ഉദ്യോഗസ്‌ഥര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി ഡിവൈ.എസ്.പി പറഞ്ഞു. എന്നാല്‍ റിപ്പോര്‍ട്ട്, ജില്ലാ പോലീസ് മേധാവിക്ക് നല്‍കുന്നതില്‍ കാലതാമസം വന്നതായി അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു.
മര്‍ദിച്ച ഉദ്യോഗസ്‌ഥന്‍ സി.ഐ റാങ്കിലുള്ള ആളായതിനാല്‍ നടപടി എടുക്കുന്നത് എറണാകുളം റൂറല്‍ ഡി.ഐ.ജി തലത്തി ലായേക്കും. സി.ഐക്ക് എതിരെ മാതൃകാപരമായ നടപടി സ്വീകരിക്കാന്‍ കാലതാമസം ഉണ്ടാകുന്ന പക്ഷം ബഹുജന സമരത്തെ പോലീസ് നേരിടേണ്ടതായി വരുമെന്ന് വര്‍ക്ക് ഷോപ്പ് അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു.