Sunday, March 15, 2026 Last Updated 27 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 09.03 AM

മുട്ടുകാട്ടിലെ നെല്‍പ്പാടത്ത്‌ മഞ്ഞളിപ്പ്‌ രോഗം; കര്‍ഷകര്‍ ആശങ്കയില്‍

കുഞ്ചിത്തണ്ണി: ഹൈറേഞ്ചിലെ കുട്ടനാട്‌ എന്നറിയപ്പെടുന്ന മുട്ടുകാട്ടിലെ നെല്‍പ്പാടത്ത്‌ കൃഷി ചെയ്‌തിരിക്കുന്ന നെല്ലിന്‌ മഞ്ഞളിപ്പ്‌, പഴുപ്പ്‌ തുടങ്ങിയ രോഗങ്ങള്‍ വ്യാപക മാകുന്നു. മഴമാറി വെയില്‍ വന്നതോടെയാണ്‌ രോഗം കണ്ടു തുടങ്ങിയത്‌. 500 ഏക്കറോളം നെല്‍പ്പാടമുണ്ടെങ്കിലും വേണ്ടത്ര വെള്ളം ലഭിക്കാത്തതുമൂലം വളരെ കുറച്ചു പാടത്തുമാത്രമേ നെല്‍കൃഷി നടത്തുന്നുള്ളൂ. വടക്കേ ഇന്‍ഡ്യയില്‍ നിന്നുള്ള അതിഥിതൊഴിലാളികളെകൊണ്ട്‌ ബിരിയാണി അരിയുടെ നെല്ല്‌ ഇവിടെ കൊണ്ടുവന്ന്‌ കൃഷി ചെയ്‌ത് വിളവെടുത്തിരുന്നു. നെല്ലിന്‌ നെല്‍ക്കതിര്‍ വരുന്നതിനു മുമ്പായിട്ടാണ്‌ മഞ്ഞളിപ്പും പഴുപ്പും കണ്ടെത്തിയത്‌. മുന്‍വര്‍ഷങ്ങളിലെ അപേക്ഷിച്ച്‌ പാടത്ത്‌ കളയും കൂടുതലാണ്‌. മുട്ടുകാട്‌ പാടശേഖര സമിതിയുടെ നേതൃത്വത്തിലാണ്‌ ഇവിടെ നെല്‍കൃഷി ചെയ്യുന്നത്‌. പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ നെല്‍കൃഷിക്ക്‌ ആവശ്യമായ വെള്ളമെത്തിക്കാന്‍ നടപടി സ്വീകരിച്ചിരുന്നു. ഏറെ വിനോദ സഞ്ചാരികളെത്തുന്ന മുട്ടുകാട്‌ പാടത്തെ നെല്ലിനുണ്ടായിരിക്കുന്ന രോഗത്തിനു പ്രതിവിധി കാണാന്‍ കൃഷിവകുപ്പ്‌ നടപടി സ്വീകരിക്കണമെന്ന്‌ പാടശേഖര സമിതിയും നെല്‍കര്‍ഷകരും ആവശ്യപ്പെട്ടു.

Ads by Google
Advertisement
Wednesday 07 Jan 2026 09.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW