Sunday, March 15, 2026 Last Updated 4 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 09.03 AM

വന്യമൃഗങ്ങള്‍ക്ക്‌ ആവാസം ഒരുക്കി കാടുകയറിയ തോട്ടങ്ങള്‍

പീരുമേട്‌: മേഖലയില്‍ വന്യമൃഗങ്ങളുടെ ആക്രമണം പെരുകുന്നത്‌ തോട്ടങ്ങളില്‍ കാടു കയറിയതോടെയാണെന്ന ആക്ഷേപം ശക്‌തമാകുന്നു. കഴിഞ്ഞദിവസം ഏലപ്പാറ മേഖലയില്‍ അടക്കം കാട്ടാന എത്തിയത്‌ നാട്ടുകാരെ ഭീതിയിലാക്കിയിരുന്നു. പൂട്ടപ്പെട്ടതും അല്ലാത്തതുമായ നിരവധി തോട്ടങ്ങളാണ്‌ ഇപ്പോള്‍ കാടുകയറി കിടക്കുന്നത്‌. ഇത്‌ വന്യജീവികള്‍ക്ക്‌ വസിക്കാന്‍ സൗകര്യമൊരുക്കുകയാണെന്നാണ്‌ ആളുകള്‍ പറയുന്നത്‌. ആന, കാട്ടുപോത്ത്‌, പെരുമ്പാമ്പ്‌, പന്നി, പുലി തുടങ്ങിയ വന്യമൃഗങ്ങള്‍ തോട്ടങ്ങളിലുണ്ട്‌. ഇവ തിരികെ കാട്ടിലേക്ക്‌ പോകാത്ത സാഹചര്യവും ഉണ്ട്‌. ഇത്തരം കാടുപിടിച്ചു കിടക്കുന്ന ഭാഗങ്ങള്‍ വെട്ടിത്തെളിച്ചിടാന്‍ ബന്ധപ്പെട്ട തോട്ടം ഉടമകളും ത്രിതല പഞ്ചായത്തുകളും വനം വകുപ്പും ഇടപെടണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്‌. ജനവാസ മേഖലയില്‍ എത്തുന്ന ആനകള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ ഇത്തരം കാടുപിടിച്ച ഭാഗങ്ങള്‍ കേന്ദ്രമാക്കി നിലകൊള്ളുമ്പോള്‍ ഇവയെ ഉള്‍ക്കാട്ടിലേക്ക്‌ തുരുത്തി വിടുവാന്‍ വനംവകുപ്പ്‌ ഉള്‍പ്പെടെയുള്ള ആളുകള്‍ക്ക്‌ വലിയ പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്‌.

Ads by Google
Advertisement
Wednesday 07 Jan 2026 09.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW