Sunday, March 15, 2026 Last Updated 7 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 09.03 AM

കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായം; നേതൃത്വത്തിനും അതൃപ്‌തി

കട്ടപ്പന: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി സീറ്റ്‌ ഏറ്റെടുക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായം. ഇടുക്കി സീറ്റ്‌ ജോസഫ്‌ വിഭാഗത്തില്‍നിന്നും ഏറ്റെടു ക്കണമെന്നും മണ്ഡലത്തില്‍ കൈപ്പത്തി ചിഹ്നത്തില്‍ സ്‌ഥാനാര്‍ഥി യുണ്ടാക ണമെന്നും ആവശ്യപ്പെട്ട്‌ ഡി.സി.സി. കെ.പി.സി.സി. നേതൃത്വത്തിന്‌ കത്ത്‌ നല്‍കിയെന്ന്‌ നേരത്തെ യു.ഡി.എഫ.്‌ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി വ്യക്‌തമാക്കിയിരുന്നു.
ഇതിനുപിന്നാലെയാണ്‌ ഭിന്നാഭിപ്രായം ഉയര്‍ന്നത്‌. സീറ്റ്‌ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട്‌ കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ലെന്നും വിഷയം യു.ഡി.എഫ്‌ ആലോചിച്ച്‌ തീരുമാനിക്കേണ്ടതാണെന്നും കെ.പി.സി.സി സെക്രട്ടറി എം.എന്‍. ഗോപി വ്യക്‌തമാക്കി. ഇതോടെ വിഷയത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്ന്‌ വ്യക്‌തമായിരിക്കുകയാണ്‌. കേരളാ കോണ്‍ഗ്രസ്‌ വിഭജനത്തിനു പിന്നാലെ ഇടുക്കി നിയോജക മണ്ഡലത്തില്‍ കേരളാ കോണ്‍ഗ്രസ്‌ എമ്മും ജോസഫ്‌ വിഭാഗവും തമ്മിലാണ്‌ ഏറ്റുമുട്ടുന്നത്‌. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജോസഫ്‌ വിഭാഗത്തിന്‌ കേരളാ കോണ്‍ഗ്രസ്‌ എമ്മില്‍ നിന്നുള്ള റോഷി അഗസ്‌റ്റിനെ പരാജയപ്പെടുത്താന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലും ജോസഫ്‌ വിഭാഗത്തിന്‌ മണ്ഡലത്തില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. ഇതോടെയാണ്‌ കോണ്‍ഗ്രസില്‍നിന്നും മണ്ഡലം ഏറ്റെടുക്കണമെന്ന ആവശ്യം ഉയര്‍ന്നത്‌. കൈപ്പത്തി ചിഹ്നത്തില്‍ സ്‌ഥാനാര്‍ഥി ഉണ്ടായാല്‍ റോഷി അഗസ്‌റ്റിനെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്നാണ്‌ കോണ്‍ഗ്രസിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്‌. എന്നാല്‍ ജോയി വെട്ടിക്കുഴിയുടെ പരസ്യ പ്രതികരണത്തിനു പിന്നാലെ കോണ്‍ഗ്രസിലും യു.ഡി.എഫിലും വിഷയം വിവാദമാകുകയും ഇതിനെതിരെ കോണ്‍ഗ്രസിലും ജോസഫ്‌ വിഭാഗത്തിലും നേതാക്കള്‍ രംഗത്തെത്തുകയുമായിരുന്നു. ജോസഫ്‌ വിഭാഗത്തിന്‌ വിഷയത്തില്‍ കടുത്ത അമര്‍ഷം ഉണ്ടെന്നാണ്‌ വിവരം. എം.എന്‍ ഗോപിയുടെ പ്രതികരണത്തോടെ കോണ്‍ഗ്രസിനുള്ളിലും ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ടെന്ന സൂചനകളാണ്‌ പുറത്തു വരുന്നത്‌.
തെരഞ്ഞെടുപ്പിലേക്ക്‌ അടുക്കുമ്പോള്‍ ഇടുക്കിയില്‍ യു.ഡി.എഫിനുള്ളില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാകാന്‍ ഇത്‌ കാരണമാകുമെന്നും കരുതുന്നവരുണ്ട്‌. ഇതിനിടെ സീറ്റ്‌ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രതികരണത്തില്‍ കോണ്‍ഗ്രസ്‌ നേതൃത്വം അസ്വസ്‌ഥരാണെന്നും സൂചനകളുണ്ട്‌.

Ads by Google
Advertisement
Wednesday 07 Jan 2026 09.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW