-->
കട്ടപ്പന: നാല് ടേമുകളിലായി ഇടതുപക്ഷത്തിന് വിജയം നേടിക്കൊടുത്ത പീരുമേട് മണ്ഡലത്തില്‍ ഇത്തവണ മുന്‍കൂട്ടി കരുക്കള്‍ നീക്കി ഇരു മുന്നണികളും. യു.ഡി.എഫില്‍ കോണ്‍ഗ്രസും എല്‍.ഡി.എഫില്‍ സി.പി.ഐയും മത്സരിക്കുന്ന മണ്ഡലത്തില്‍ ഇരുപക്ഷത്തിനും വിജയ സാധ്യതയുണ്ടെന്നുള്ളതാണ് മണ്ഡലം ഇരുമുന്നണികളുടെയും തുറുപ്പു ചീട്ടാകുന്നത്.
നാല് തവണ വിജയം നേടിക്കൊടുത്തതും ത്രിതല പഞ്ചായ ത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. തരംഗം ആഞ്ഞ് വീശിയപ്പോഴും വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഉള്‍പ്പെടെ ഒപ്പംനിന്നതും അനുകൂല സാഹചര്യമായി ഇടതുപക്ഷം കാണു ന്നു. അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിറിയക് തോമസിനെതിരെ അന്തരിച്ച എം.എല്‍.എ. വാഴൂര്‍ സോമന്‍ വിജയിച്ചുകയറിയത് നിസാര വോട്ടുകള്‍ക്കാണ്. ഇത് ഇത്തവണ മണ്ഡലം പിടിക്കാന്‍ അനുയോജ്യമായ സാഹചര്യമായി യു.ഡി.എഫ് വിലയിരുത്തുന്നു. വിജയസാധ്യത നിലനില്‍ക്കുന്നതിനാല്‍ തന്നെ ഇരുമുന്നണികളും മണ്ഡലത്തില്‍ സ്‌ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കടന്നുകഴിഞ്ഞു. ഇത്തവണ സര്‍പ്രൈസ് സ്‌ഥാനാര്‍ഥിയെ ഇറക്കാനാണ് സി.പി.ഐ ശ്രമം നടത്തുന്നത്. കഴിഞ്ഞ ദിവസം കട്ടപ്പനയില്‍ ചേര്‍ന്ന പ്രവര്‍ത്തക യോഗത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമായതായിട്ടാണ് വിവരം. സംസ്‌ഥാന സെക്രട്ടറി അടക്കമുള്ളവര്‍ ചില പേരുകള്‍ നിര്‍ദേശിച്ചതായും സൂചനയുണ്ട്.
മുന്നണിക്ക് കൂടി സ്വീകാര്യനായ ആളെ വേണം മത്സരിപ്പിക്കാന്‍ എന്നും ആവശ്യമുണ്ട്. മണ്ഡലത്തിലെ മുന്‍ എം.എല്‍.എയുടെയും ജില്ലാ സെക്രട്ടറിയുടേയും പേരും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. അതേസമയം പുതുമുഖ ത്തെ രംഗത്തിറക്കി മണ്ഡലം പിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. എന്നാല്‍ എ, ഐ ഗ്രൂ പ്പുകള്‍ തമ്മിലുള്ള തര്‍ക്കം ഇതിനു വിലങ്ങുതടിയാകുന്നുണ്ട്.
എ- വിഭാഗത്തിനു മേല്‍ക്കൈയുള്ള മണ്ഡലത്തില്‍ തങ്ങളുടെ പക്ഷത്തുനിന്നുള്ളവര്‍ ആകണം സ്‌ഥാനാര്‍ഥിയെന്നാണ് ഇക്കൂട്ടരുടെ ആവശ്യം. വരുംദിവസങ്ങളില്‍ ചര്‍ച്ചകള്‍ ചൂടുപി ടിക്കുമെന്നാണ് ഇരുമുന്നണികളില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍.