Saturday, March 14, 2026 Last Updated 22 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 09.02 AM

അതിരപ്പിള്ളിയില്‍ ശിവക്ഷേത്രത്തിന്‌ നേരെ കാട്ടാന ആക്രമണം; ലയങ്ങളും തകര്‍ത്തു

uploads/news/2026/01/819466/1.jpg

കാലടി : കാലടി പ്ലാന്റേഷന്‍ അതിരപ്പിള്ളി എസേ്‌റ്ററ്റ്‌ ടി എസ്‌ ആര്‍ ഫാക്‌ടറിക്ക്‌ സമീപമുള്ള ശിവക്ഷേത്രത്തിന്‌ നേരെയും, സമീപത്തെ തൊഴിലാളി ലയങ്ങള്‍ക്ക്‌ നേരെയും കാട്ടാന ആക്രമണം.
ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ കട്ടളയും ഓഫീസിന്റെ വാതിലും തകര്‍ത്ത ആനകള്‍, അകത്തുണ്ടായിരുന്ന സാധനങ്ങള്‍ വലിച്ചുവാരി പുറത്തെറിഞ്ഞു.
ക്ഷേത്രത്തിന്‌ തൊട്ടടുത്തുള്ള രാജേന്ദ്രന്‍, ഷാജി എന്നിവരുടെ ക്വാര്‍ട്ടേഴ്‌സുകളും ആനക്കൂട്ടം തകര്‍ത്തിട്ടുണ്ട്‌. വീട്ടിലുണ്ടായിരുന്ന സാധനങ്ങളെല്ലാം പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു.ഒരു മാസം മുന്‍പ്‌ ഇതേ പ്രദേശത്തെ പള്ളിയും കാട്ടാനകള്‍ ആക്രമിച്ചിരുന്നു. ടി.എസ്‌.ആര്‍ ക്വാര്‍ട്ടേഴ്‌സ് പരിസരത്ത്‌ ആനഭീഷണി രൂക്ഷമായതിനെ തുടര്‍ന്ന്‌ അറുപതോളം കുടുംബങ്ങളാണ്‌ ഇതിനകം സ്‌ഥലം മാറിപ്പോയത്‌.
നിലവില്‍ ഇവിടെയുള്ള തൊഴിലാളികള്‍ രാത്രികാലങ്ങളില്‍ വെറ്റിലപ്പാറ ഭാഗത്തെ വാടകവീടുകളിലാണ്‌ അന്തിയുറങ്ങുന്നത്‌. അതുകൊണ്ടുതന്നെയാണ്‌ വലിയൊരു ജീവഹാനി ഒഴിവായത്‌.
ലയങ്ങള്‍ക്ക്‌ ചുറ്റും പവര്‍ ഫെന്‍സിങ്‌ സ്‌ഥാപിക്കണമെന്ന്‌ തൊഴിലാളികളും യൂണിയനുകളും പലതവണ ആവശ്യപ്പെട്ടെങ്കിലും പ്ലാന്റേഷന്‍ മാനേജ്‌മെന്റ്‌ ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ഫെന്‍സിങ്‌ ഉണ്ടായിരുന്നെങ്കില്‍ ഈ നാശനഷ്‌ടങ്ങള്‍ ഒഴിവാക്കാമായിരുന്നെന്ന്‌ തൊഴിലാളികള്‍ പറയുന്നു. തുടര്‍ച്ചയായ ആക്രമണങ്ങള്‍ മൂലം കോര്‍പ്പറേഷന്‌ വലിയ സാമ്പത്തിക നഷ്‌ടമാണ്‌ ഉണ്ടാകുന്നത്‌. തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ മാനേജ്‌മെന്റ്‌ കാണിക്കുന്ന നിഷ്‌ക്രിയത്വത്തില്‍ കടുത്ത പ്രതിഷേധത്തിലാണ്‌ പ്രദേശവാസികള്‍.പ്രദേശത്ത്‌ വനപാലകരും വാച്ചര്‍മാരും കാട്ടാന കൂട്ടത്തെ തുരത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സംഘത്തില്‍ ആളുകള്‍ കുറവായത്‌ മൂലവും പല സ്‌ഥലങ്ങളിലായി ആന ഇറങ്ങുന്നത്‌ കൊണ്ടും അവരും നിസ്സഹായരാണ്‌.

Ads by Google
Advertisement
Wednesday 07 Jan 2026 09.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW