Thursday, March 12, 2026 Last Updated 57 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 09.02 AM

പാണക്കാട്‌ കുടുംബവുമായി എന്നും ആത്മബന്ധം പുലര്‍ത്തിയ നേതാവ്‌

uploads/news/2026/01/819465/2.jpg

ആലുവ: മുന്‍ മന്ത്രി വി. കെ ഇബ്രാഹിം കുഞ്ഞ്‌ സാഹിബിന്‌ പാണക്കാട്‌ കുടുംബവും ആയിട്ടുള്ള ആത്മബന്ധം ജീവിതത്തിന്റെ അവസാനം വരെയും ദൃഢമായിരുന്നു.
മര്‍ഹും പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ മൂത്തമകനും കെ എം ഇ എയുടെ സംസ്‌ഥാന പ്രസിഡന്റുമായ ബഷീര്‍ അലി ശിഹാബ്‌ തങ്ങള്‍ ഇബ്രാഹിം കുഞ്ഞ്‌ സാഹിബിനെ കഴിഞ്ഞ ഞായറാഴ്‌ച ഉച്ചയ്‌ക്ക് ആലുവ തോട്ടക്കാട്ടുകരയിലെ വീട്ടില്‍ നേരിട്ട്‌ എത്തി സന്ദര്‍ശിച്ചിരുന്നു. ഏറെ നേരം അദ്ദേഹവുമായി സംസാരിച്ചു. സുഖ വിവരങ്ങളും കുടുംബത്തെക്കുറിച്ചുമെല്ലാം ചോദിച്ചു . ഒരുപാട്‌ കാലത്തിനു ശേഷമാണ്‌ ബാപ്പ ഇത്രയധികം നേരം സംസാരിക്കുന്നതെന്ന്‌ മകനും മുസ്ലിം ലീഗ്‌ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറിയുമായ അഡ്വ: വി ഇ അബ്‌ദുല്‍ ഗഫൂര്‍ വളരെ സന്തോഷത്തോടെയായിരുന്നു പങ്കുവെച്ചത്‌. തുടര്‍ന്ന്‌ പ്രത്യേകം പ്രാര്‍ത്ഥന നടത്തിയാണ്‌ തങ്ങള്‍ മടങ്ങിയത്‌. മര്‍ഹും മുഹമ്മദലി ശിഹാബ്‌ തങ്ങളും , മര്‍ഹും ഉമ്മറലി ശിഹാബ്‌ തങ്ങളും , മര്‍ഹും ഹൈദരാലി ശിഹാബ്‌ തങ്ങളുമായി ആത്മബന്ധം ഇന്നത്തെ തലമുറയുമായി അദ്ദേഹം കാത്തുസൂക്ഷിച്ചുപോകുന്നു. പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങളും ഇളം തലമുറയിലെ മറ്റ്‌ എല്ലാ തങ്ങന്മാരുമായും അദ്ദേഹം ബഹുമാനം കാത്തുസൂക്ഷിച്ചു. പാണക്കാട്‌ കൊടപ്പനക്കല്‍ കുടുംബത്തില്‍ നിന്ന്‌ ഇബ്രാഹിം കുഞ്ഞ്‌ സാഹിബ്‌ മാതൃകയാക്കിയതാണ്‌ തന്നെ തേടി തന്റെ വീട്ടിലെത്തുന്നവര്‍ക്ക്‌ ഒരു കപ്പ്‌ ചായയും ഇരിക്കാനുള്ള ഇരിപ്പിടവും രോഗാവസ്‌ഥയിലും ജീവിതാവസാനം വരെയും അദ്ദേഹം അത്‌ തുടര്‍ന്നു പോന്നു. ഇതില്‍ ജാതിയോ മതമോ രാഷ്ര്‌ടീയമോ വലിപ്പച്ചെറുപ്പമൊ അദ്ദേഹം നോക്കിയിരുന്നില്ല.

Ads by Google
Advertisement
Wednesday 07 Jan 2026 09.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW