Sunday, March 15, 2026 Last Updated 19 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 09.01 AM

മണിയമ്മയ്‌ക്കും മകനും അന്തിയുറങ്ങാന്‍ വീടൊരുങ്ങുന്നു; കട്ടിളവയ്‌പ്‌് നടന്നു

uploads/news/2026/01/819462/3.jpg

എടത്വാ: അടച്ചുറപ്പുള്ളൊരു വീടില്ലാതെ ദുരിതജീവിതം നയിച്ചിരുന്ന മണിയമ്മയ്‌ക്കും മകനും അന്തിയുറങ്ങാന്‍ വീടൊരുങ്ങുന്നു. കട്ടിളവെയ്‌പ് കര്‍മ്മം നടന്നു. തലവടി പഞ്ചായത്ത്‌ 15-ാം വാര്‍ഡില്‍ പഴയചിറ മണിയമ്മയും ഏകമകന്‍ കണ്ണനുമാണ്‌ ആര്‍.സി. ട്രസ്‌റ്റ് ചെയര്‍മാന്‍ റെജി ചെറിയാന്‍ വീട്‌ നിര്‍മ്മിച്ചുനല്‍കുന്നത്‌. തെരഞ്ഞെടുപ്പ്‌ പെരുമാറ്റ ചട്ടം നിലവില്‍ വരുന്നതിന്‌ മുന്‍പ്‌ വീടിന്റെ പണി പൂര്‍ത്തിയാക്കാനാണ്‌ തീരുമാനം. അതിന്റെ ഭാഗമായി ദ്രുതഗതിയിലാണ്‌ നിര്‍മ്മാണം നടക്കുന്നത്‌. ഒരു മാസത്തിനുള്ളില്‍ കുടുംബത്തെ പുതിയവീട്ടിലേക്കു മാറ്റുമെന്ന്‌ ട്രസ്‌റ്റ് ചെയര്‍മാന്‍ അറിയിച്ചു.
14 വര്‍ഷം മുന്‍പ്‌ മണിയമ്മയുടെ ഭര്‍ത്താവ്‌ രാധാകൃഷ്‌ണന്‍ വൈദ്യുത കമ്പിയില്‍ നിന്ന്‌ ഷോക്കേറ്റ്‌ മരിച്ചിരുന്നു. ഭര്‍ത്താവിന്റെ മരണത്തിന്‌ ലഭിച്ച തുകയില്‍ നിന്ന്‌ മകളെ വിവാഹം കഴിച്ചുവിട്ട ശേഷം മണിയമ്മയും മകന്‍ കണ്ണനും മാത്രമാണ്‌ വീട്ടിലുണ്ടായിരുന്നത്‌.
വീട്ടിലെ പ്രാരാബ്‌ദം കൂടിയതോടെ ജോലി തേടി അബുദാബിയിലേക്ക്‌ പോയ കണ്ണന്‍ രണ്ടര വര്‍ഷത്തിന്‌ ശേഷം നാട്ടില്‍ തിരിച്ചെത്തിയിരുന്നു. പൊട്ടിപ്പൊളിഞ്ഞ ഓടിട്ട പഴയ വീടിന്റെ മേല്‍ക്കൂരകള്‍ പൊളിച്ചു മാറ്റി അറ്റകുറ്റപണി നടന്നുകൊണ്ടിരിക്കെ അമ്പലപ്പുഴ - തിരുവല്ല സംസ്‌ഥാന പാതയില്‍ മരിയാപുരം ജങ്‌ഷനില്‍ ഉണ്ടായ ബൈക്കപകടത്തില്‍ കണ്ണന്‌ ഗുരുതര പരുക്കേറ്റിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്‌ഥിതി വഷളായതിനെ തുടര്‍ന്ന്‌ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക്‌ മാറ്റി. അടിയന്തര ശസ്‌ത്രക്രിയക്ക്‌ നാട്ടുകാര്‍ പിരിവെടുത്താണ്‌ ചികിത്സ നടത്തിയത്‌. ജീവന്‍ കഷ്‌ടിച്ച്‌ രക്ഷപെട്ടെങ്കിലും പരസഹായമില്ലാതെ കണ്ണന്‌ നടക്കാന്‍ കഴിയാത്ത അവസ്‌ഥയിലെത്തി. ഓരോ മാസവും ചെക്കപ്പിനും മറ്റ്‌ മരുന്നുകള്‍ക്കുമായി അരലക്ഷത്തോളം രൂപ ചെലവഴിക്കേണ്ടിവരുന്നുണ്ട്‌. ദാരിദ്രത്തിലും ഏമകന്റെ ചികിത്സയ്‌ക്കും നിത്യചിലവിനും പരസഹായം തേടിയാണ്‌ കുടുംബം കഴിഞ്ഞിരുന്നത്‌.
നിര്‍മ്മാണത്തിലിരുന്ന വീടും കാലപ്പഴക്കത്താല്‍ തകര്‍ന്നടിഞ്ഞു വീണു. കിടപ്പിലായ മകനുമൊത്ത്‌ മണിയമ്മ വാടക വീട്ടില്‍ താമസം ആരംഭിച്ചെങ്കിലും വാടക നല്‍കാത്തതിനെ തുടന്ന്‌ ഈ വീട്‌ ഉപേക്ഷിക്കേണ്ടിവന്നിരുന്നു. തകര്‍ന്ന വീടിന്‌ സമീപം ഇരുമ്പ്‌ ഷെഡ്‌ വെച്ചാണ്‌ അമ്മയും മകനും കഴിഞ്ഞിരുന്നത്‌.
തൊഴിലുറപ്പ്‌ ജോലിയില്‍ നിന്നും പെന്‍ഷനില്‍നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ്‌ കുടുംബം കഷ്‌ടിച്ച്‌ മുന്നോട്ടു പോകുന്നത്‌. ആസ്‌തമ രോഗിയായ മണിയമ്മയ്‌ക്ക് തൊഴിലുറപ്പ്‌ പണി ചെയ്യാനും ബുദ്ധിമുട്ടായിരുന്നു. മണിയമ്മയുടെ ദുരവസ്‌ഥ മംഗളം ഉള്‍പ്പടെ മാധ്യമങ്ങള്‍ റിപ്പോള്‍ട്ട്‌ ചെയ്‌തതിനെ തുടര്‍ന്ന്‌ ആര്‍.സി ട്രസ്‌റ്റ് വീട്‌ നിര്‍മ്മാണം ഏറ്റെടുത്ത്‌ നടത്തുകയായിരുന്നു.

Ads by Google
Advertisement
Wednesday 07 Jan 2026 09.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW