-->
ചേര്‍ത്തല: കേരളത്തിലെ കയര്‍ വ്യവസായം സമ്പൂര്‍ണമായി തകര്‍ന്ന് ചെറുകിട ഉല്‍പ്പാദകരും കയര്‍ത്തൊഴിലാളികളും പട്ടിണിയിലായിട്ടും തിരി ഞ്ഞുനോക്കാത്ത സര്‍ക്കാര്‍ നടപടി ക്കെതിരെ പ്രതിഷേധം സംഘടിക്കാന്‍ ചേര്‍ത്ത ലയില്‍ ചേര്‍ന്ന കയര്‍ തൊഴിലാളികളുടെയും ചെറുകിട ഉല്‍പ്പാദകരുടെയും യോഗം തീരുമാനിച്ചു.
സംസ്‌ഥാന പ്രസിഡന്റ് കെ.ആര്‍. രാജേന്ദ്രപ്രസാദ് ഉദ്‌ഘാടനം ചെയ്‌തു. സംസ്‌ഥാന വൈസ് പ്രസിഡന്റ് ടി.എസ് ബാഹുലയന്‍ അധ്യക്ഷത വഹിച്ചു.
കെ.പി ആഘോഷ് കുമാര്‍, സി.ഡി. ശങ്കര്‍, ടി.എസ്. രഘുവരന്‍, എം.ജി. സാബു, വി. എന്‍. അജയന്‍, സി.ആര്‍ സാനു, കൃഷ്‌ണ പ്രസാദ്, പി.എം. രാജേന്ദ്ര ബാബു, കെ.കെ. വരദന്‍, രാജേഷ് തോട്ടാത്തറ, കെ.ജി അജിത്ത്, ധനേഷ് കൊല്ലപ്പള്ളി, കുഞ്ഞിക്കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.