Sunday, March 15, 2026 Last Updated 16 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 09.01 AM

നാല്‍പ്പത്‌ മണി ദിവ്യകാരുണ്യ ആരാധന ശതാബ്‌ദി ആഘോഷം ഒന്‍പതിന്‌ തുടങ്ങും

ചേര്‍ത്തല: മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മുട്ടം സെന്റ്‌ മേരീസ്‌ ഫൊറോന പള്ളിയില്‍ നാല്‍പ്പത്‌ മണി ദിവ്യകാരുണ്യ ആരാധനയുടെ ശതാബ്‌ദി ആഘോഷം ഒന്‍പത്‌, 10, 11 തീയതികളില്‍ നടക്കും.
ആരാധനയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച്‌ വിപുല മായ പരിപാടികളാണ്‌ ഒരുക്കിയിട്ടുള്ളതെന്നും 600 പ്രസുദേന്തിമാര്‍ ചേര്‍ന്നാണ്‌ ആരാധന ഏറ്റെടുത്ത്‌ നടത്തുന്നതെന്നും വികാരി ഫാ. ജോഷി വേഴപ്പറമ്പില്‍, ജനറല്‍ കണ്‍വീനര്‍ വി.കെ ജോര്‍ജ്‌, ട്രസ്‌റ്റി ബേബി ജോണ്‍, വൈസ്‌ ചെയര്‍മാന്‍ സാബു ജോണ്‍, ജോയിന്റ്‌ ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ്‌ പൊള്ളേച്ചിറ എന്നി
വര്‍ പറഞ്ഞു. ദിവ്യകാരുണ്യ പ്രദക്ഷിണം നഗരവീഥിയിലൂടെ നടത്തുന്നത്‌ അപൂര്‍വമാണെന്നും ഇതിനായി ദേവാലയവും പരിസരവും പ്രദക്ഷിണ വീഥികളും കൊടി തോരണങ്ങളും ദീപങ്ങളും ഉപയോഗിച്ച്‌ അലങ്കരിക്കുമെന്നും ജൂബിലിയോടനുബന്ധിച്ച്‌ പണി പൂര്‍ത്തിയാകാത്ത ഒരു ഭവനത്തിന്റെ നിര്‍മാണം ഏറ്റെടുത്ത പൂര്‍ത്തീകരിക്കുമെന്നും സമാപനത്തോടനുബന്ധിച്ച്‌ സ്‌നേഹവിരുന്ന്‌ ഒരുക്കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഒന്‍പതിന്‌ രാവിലെ ആറിന്‌ ആഘോഷമായ ദിവ്യബലി പുത്തന്‍പള്ളി സെന്റ്‌ സെന്റ്‌ ജോര്‍ജ്‌ പള്ളി വികാരി ഫാ. ജോസ്‌ ഇടശേരി കാര്‍മികത്വം വഹിക്കും. തുടര്‍ന്ന്‌ ദിവ്യകാരുണ്യ പ്രദക്ഷിണം, ആരാധന, വൈകിട്ട്‌ 4.30ന്‌ എറണാകുളം അങ്കമാലി അതിരൂപത വികാരി ജനറാള്‍ റവ. ഡോ. ജിമ്മി പൂച്ചക്കാട്ട്‌ ദിവ്യകാരുണ്യ സന്ദേശം നല്‍കും.
പാസ്‌റ്റര്‍ ഹാളില്‍ രാവിലെ മുതല്‍ പരിശുദ്ധ കുര്‍ബാനയുടെ ചിത്രപ്രദര്‍ശനം ഉണ്ടാകും. 10ന്‌ രാവിലെ 6.30ന്‌ ആഘോഷമായ ദിവ്യബലി കൊരട്ടി സെന്റ്‌ മേരീസ്‌ ഫൊറോന പള്ളി വികാരി ഫാ. ജോണ്‍ കക്കാട്ട്‌ കാര്‍മികനാകും.
തുടര്‍ന്ന്‌ ദിവ്യ കാരുണ്യ ആരാധന, വൈകിട്ട്‌ 4 .30ന്‌ ഫാ. ക്ലിന്റ്‌ വെട്ടിക്കുഴിയില്‍ നയിക്കുന്ന ദിവ്യകാരുണ്യ രാത്രിയും ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ദൃശ്യ വിസ്‌മയ കാഴ്‌ചകളും. 11ന്‌ രാവിലെ 6.30ന്‌ ആഘോഷമായി ദിവ്യബലി എറണാകുളം അങ്കമാലി അതിരൂപത വികാരി ജനറാള്‍ റവ. ഡോ. ആന്റോ ചേരാംതുരുത്തി കാര്‍മികത്വം വഹിക്കും. തുടര്‍ന്ന്‌ ദിവ്യകാരുണ്യ ആരാധന, വൈകിട്ട്‌ നാലിന്‌ ദിവ്യകാരുണ്യ പ്രദക്ഷിണം പള്ളിയില്‍ നിന്ന്‌ ആരംഭിക്കും.
പ്രത്യേകം തയാറാക്കുന്ന വാഹനത്തിലാണ്‌ ദിവ്യകാരുണ്യം എഴുന്നള്ളിക്കുന്നത്‌. വൈദികരും സന്യസ്‌ഥരും മുട്ടം ഇടവക അംഗങ്ങളും ഫൊറോനയിലെ മറ്റു ദേവലായങ്ങളില്‍ നിന്നുള്ള വിശ്വാസികളും അടക്കം 3000 ത്തോളം പേര്‍ പങ്കെടുക്കും. നഗര വീഥിയിലൂടെ സഞ്ചരിച്ച്‌ ദേവാലയത്തിലെത്തും.
വൈകിട്ട്‌ ആറിന്‌ പള്ളി അങ്കണത്തില്‍ നടക്കുന്ന നാല്‌പതു മണി ദിവ്യകാരുണ്യ ആരാധന ശതാബ്‌ദി സമാപന സമ്മേളനം എറണാകുളം അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്തന്‍ വികാരി മാര്‍. ജോസഫ്‌ പാംപ്ലാനി ഉദ്‌ഘാടനം ചെയ്യും.
മാത്യൂ കുഴല്‍നാടന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. വികാരി ഫാ. ജോഷി വേഴപ്പറമ്പില്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ വി.കെ ജോര്‍ജ്‌ നന്ദിയും പറയും.

Ads by Google
Advertisement
Wednesday 07 Jan 2026 09.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW