Sunday, March 15, 2026 Last Updated 5 Min 1 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 09.01 AM

കടംകൊടുത്ത പണം തിരികെ ചോദിച്ച വിരോധത്താല്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം

ആലപ്പുഴ: കടം കൊടുത്ത പണം തിരികെ ചോദിച്ചതിലുള്ള വിരോധത്തെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ യുവാവിനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയെ മാരാരിക്കുളം പോലീസ്‌ അറസ്‌റ്റ് ചെയ്‌തു.
മാരാരിക്കുളം വടക്ക്‌ പഞ്ചായത്ത്‌ രണ്ടാം വാര്‍ഡ്‌ പുത്തന്‍തറ വീട്ടില്‍ ആദര്‍ശ്‌ ദിലീപ്‌(21) ആണ്‌ അറസ്‌റ്റിലായത്‌. ജനുവരി ഒന്നിന്‌ വൈകിട്ട്‌ നാലിന്‌ കണിച്ചുകുളങ്ങര അന്നപ്പുര ജങ്‌ഷന്‌ സമീപമായിരുന്നു സംഭവം. കടം കൊടുത്ത പണം തിരകെ ചോദിച്ചതിനെ തുടര്‍ന്ന്‌ വാക്കുതര്‍ക്കം ഉണ്ടാകുകയും പ്രതിയുടെ കൈവശം കരുതിയിരുന്ന കത്തികൊണ്ട്‌ സുഹൃത്തിന്റെ മുതുകിനും വയര്‍ഭാഗത്തും കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചിക്കുകയും ചെയ്‌തെന്നാണ്‌ കേസ്‌.
സംഭവശേഷം ഒളിവില്‍പോയ പ്രതിയെ തണ്ണീര്‍മുക്കത്തുനിന്നാണ്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌.
മാരാരിക്കുളം സ്‌റ്റേഷന്‍ ഇന്‍സ്‌പെക്‌ടര്‍ മോഹിത്‌.പി.കെ, അസിസ്‌റ്റന്റ്‌ പോലീസ്‌ സബ്ബ്‌ ഇന്‍സ്‌പെക്‌ടര്‍ മജ്‌ഞുഷ, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ സുരേഷ്‌.ആര്‍.ഡി, വിനോദ്‌കുമാര്‍.ഡി എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ്‌ പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌.

Ads by Google
Advertisement
Wednesday 07 Jan 2026 09.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW