Sunday, March 15, 2026 Last Updated 5 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 09.01 AM

തുടച്ചുനീക്കാനാകാതെ കുഷ്‌ഠരോഗം; ജില്ലയില്‍ ചികിത്സയിലുള്ളത്‌ 18പേര്‍

ആലപ്പുഴ: 2030 കുഷ്‌ഠരോഗം നിര്‍മ്മാര്‍ജ്‌ജനം ചെയ്യാന്‍ ആരോഗ്യവകുപ്പ്‌ വലിയ പ്രയത്നങ്ങള്‍ തുടരുമ്പോഴും പുതുതലമുറയിലും രോഗബാധിതരുള്ളതായി കണ്ടെത്തല്‍. ആലപ്പുഴ ജില്ലയില്‍ 18 പേര്‍ കുഷ്‌ഠരോഗബാധിതരായി ചികിത്സയിലു ള്ളതായും ഇവരില്‍ രണ്ടുപേര്‍ കുട്ടികളാണെന്നും ആരോഗ്യവകുപ്പിന്റെ കണക്ക്‌.
കുട്ടികളില്‍ കുഷ്‌ഠരോഗം ഉണ്ടാകുന്നുവെന്നത്‌ രോഗത്തിന്റെ സമൂഹത്തിലെ വ്യാപനമാണ്‌ ചൂണ്ടികാണിക്കുന്നതെന്നും അതുകൊണ്ടുതന്നെ ഇനിയും കേസുകള്‍ കണ്ടെത്താനുണ്ടെന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറയുന്നു.
കുഷ്‌ഠരോഗ നിവാരണമെന്ന ലക്ഷ്യത്തോടെ ഇന്ന്‌ മുതല്‍ 20 വരെ ആരോഗ്യ വകുപ്പ്‌ സംഘടിപ്പിക്കുന്ന അശ്വമേധം 7.0 കാമ്പയിന്റെ ഭാഗമായാണ്‌ കണക്കുകള്‍ പുറത്തുവിട്ടത്‌.
ജില്ലയില്‍ നിലവിലുള്ള 18 രോഗികളില്‍ ഈ രോഗം മൂലം ഭാഗികമായി അംഗവൈകല്യമുള്ള മൂന്ന്‌ പേരും ഉള്‍പ്പെടുന്നു. ഭവന സന്ദര്‍ശന പരിപാടിയില്‍ ജനപിന്തുണയും സഹകരണവും ഉറപ്പാക്കിയാല്‍ മാത്രമേ കൂടുതല്‍ കേസുകള്‍ കണ്ടെത്താന്‍ സാധിക്കുകയുള്ളുവെന്ന്‌ ഡി.എം.ഒ പറഞ്ഞു. പരിപാടി യുടെ ഭാഗമായി ആരോഗ്യവകുപ്പ്‌ ജീവനക്കാരുടെ നേതൃത്വത്തില്‍ പരിശീലനം ലഭിച്ച ഒരു ആശ പ്രവര്‍ത്തകയും പുരുഷ വോളണ്ടിയറും അടങ്ങുന്ന സംഘം വീടുകളിലെത്തി പ്രാഥമിക ത്വക്ക്‌ പരിശോധന നടത്തും.
1957 ടീമുകളെ ഇതിനായി ജില്ലയില്‍ സജ്‌ജമാക്കിയിട്ടുണ്ട്‌. പരിശീലനം ലഭിച്ച സംഘാംഗങ്ങള്‍ ജില്ലയിലെ 608769 വീടുകളില്‍ രണ്ടാഴ്‌ചകൊണ്ട്‌ സന്ദര്‍ശനം പൂര്‍ത്തിയാക്കും. ജില്ലയില്‍ പ്രായലിംഗഭേദമെന്യേ 2400692 വ്യക്‌തികളെ പരിശോധിക്കേണ്ടതുണ്ട്‌.
രോഗ ലക്ഷണങ്ങള്‍ സംശയിക്കുന്നവര്‍ക്ക്‌ ആവശ്യമായ തുടര്‍പരിശോധനയും ചികിത്സയും ആരോഗ്യ കേന്ദ്രങ്ങളില്‍നിന്ന്‌ ലഭ്യമാക്കും. വ്യക്‌തിഗത വിവരങ്ങള്‍ തികച്ചും സ്വകാര്യമായി സൂക്ഷിക്കും.
വായുവിലൂടെ
പകരും

വായുവിലൂടെ പകരുന്ന ഒരു രോഗമാണ്‌ കുഷ്‌ഠരോഗം. തൊലിപ്പുറത്ത്‌ നിറം മങ്ങിയതോ ചുവന്ന നിറത്തിലുള്ളതോ ആയ പാടുകളില്‍ സ്‌പര്‍ശനം, ചൂട്‌, തണുപ്പ്‌ , വേദന എന്നിവ അറിയാതിരിക്കുക, വേദനയില്ലാത്ത വൃണം, കൈകാലുകളിലെ പെരുപ്പ്‌, മരവിപ്പ്‌ എന്നിവ കുഷ്‌ഠരോഗ ലക്ഷണമാവാം. എല്ലാ പാടുകളും കുഷ്‌ഠരോഗം മൂലമകണമെന്നില്ല.
എന്നാല്‍ ചില പാടുകള്‍, തടിപ്പുകള്‍ എന്നിവ കുഷ്‌ഠ രോഗം മൂലമാവാം. അതിനാല്‍ ശരീരത്തില്‍ പാടുകളോ തടിപ്പുകളോ ഉണ്ടോയെന്ന്‌ സ്വന്തമായും ശരീരത്തിന്റെ പുറംഭാഗങ്ങളിലുള്ള പാടുകള്‍ ശ്രദ്ധിക്കപ്പെ ടാതെപോകാമെന്നതിനാല്‍ കുടുംബാംഗങ്ങളുടെ സഹായത്തോടെയും പരിശോധി ക്കണം.
ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തുന്ന ഭവനസന്ദര്‍ശന വേളയില്‍ അവ കുഷ്‌ഠരോഗം മൂലമല്ലായെന്ന്‌ ഉറപ്പുവരുത്തുന്നതിന്‌ ആരോഗ്യപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതുമാണ്‌.
ചികിത്സ സൗജന്യം

എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും കുഷ്‌ഠരോഗത്തിനുളള ചികിത്സ സൗജന്യമായി ലഭ്യമാണ്‌.
അശ്വമേധം 7.0 ഭവനസന്ദര്‍ശന പരിപാടിയുടെ ജില്ലാ തല ഉദ്‌ഘാടനം ഇന്ന്‌ രാവിലെ 10.30 ന്‌ നൂറനാട്‌ ലെപ്രസി സാനറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.മഹീന്ദ്രന്‍ നിര്‍വഹിക്കും.
ബ്ലോക്ക്‌ പഞ്ചായത്ത്‌പ്രസിഡന്റ്‌ വി. അനു അധ്യക്ഷത വഹിക്കും.

Ads by Google
Advertisement
Wednesday 07 Jan 2026 09.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW