Sunday, March 15, 2026 Last Updated 20 Min 36 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 09.01 AM

ഓരുവെള്ളമെത്തി; ഉളവയ്‌പില്‍ നെല്‍ക്കൃഷിക്ക്‌ ഭീഷണി

പൂച്ചാക്കല്‍: ഓരുവെള്ളം കയറിയതോടെ ഉളവയ്‌പില്‍ നെല്‍ക്കൃഷി നാശത്തിന്റെ വക്കില്‍. കൃഷി നശിക്കുമോയെന്ന ആശങ്കയിലാണ്‌ കര്‍ഷകര്‍. തൈക്കാട്ടുശേരി പഞ്ചായത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന സ്‌ഥലമാണ്‌ ഉളവയ്‌പ്. നെല്ലിശേരി മൂവേലി പാടശേഖരത്താണ്‌ കൃഷിയിറക്കിയിട്ടുള്ളത്‌. 80 ഏക്കറോളം വരുന്ന നെല്‍ക്കൃഷി നാശത്തിന്റെ വക്കിലാണ്‌. നാലുമാസം മുന്‍പാണ്‌ കൃഷിയിറക്കിയത്‌. കൈതപ്പുഴ കായലിന്റെ നിന്നും ഇളംകുളം പാടശേഖരം വഴിയാണ്‌ കൃഷിയിടത്തിലേക്ക്‌ ഓര്‌ വെള്ളം കയറുന്നത്‌.
ഓരുവെള്ളം കയറാതിരിക്കാന്‍ തടയിണ സ്‌ഥാപിച്ചെങ്കിലും രാത്രികാലങ്ങളില്‍ സാമൂഹികവിരുദ്ധര്‍ തടയിണ പൊട്ടിച്ചുവിടുക യാണ്‌ ചെയ്യുന്നത്‌. ഇതേ തുടര്‍ന്ന്‌ വേലിയേറ്റ സമയം പാടത്തേക്ക്‌ സമീപത്തെ തോടു വഴി ഓരുവെള്ളം ഒഴുകിയെത്തുന്ന അവസ്‌ഥയാണെന്ന്‌ കര്‍ഷകനായ വിജയന്‍ പറഞ്ഞു.

Ads by Google
Advertisement
Wednesday 07 Jan 2026 09.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW